അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ട മാൽ സ്വദേശി സമീർ ദിഗൽ(38) നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപം വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കിലോയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് അവിടെ നിന്ന് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് വിൽക്കുന്നത്. അതിഥി ത്തൊഴിലാളികൾക്കിടയിലും തദ്ദേശിയർക്കുമാണ് വിൽപ്പന. ഒഡീഷയിൽ നിന്നും ട്രയിൻ മാർഗം ആലുവയിലെത്തിയ സമീർ ദിഗൽ […]

മെട്രോ തൃശ്ശൂരിലേക്ക് നീട്ടാന്‍ ശ്രമിക്കും; സുരേഷ് ഗോപി

തൃശ്ശൂർ: കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തുമെന്ന് നിയുക്ത എം.പി. സുരേഷ് ​ഗോപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ടെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു. മുമ്പത്തെ എം.ഡി. മുഹമ്മദ് ഹനീഷുമായും ഇതേ കാര്യം സംസാരിച്ചിരുന്നു. ഈ സമയത്താണ് തന്നെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാൻ ശ്രമിച്ചത്. എന്നാല്‍, ഇവിടുത്തെ ചില ആളുകള്‍ അത് ചാണകമായി മാറുമെന്ന് പറഞ്ഞു. ഇനി ഇപ്പോ അവര് പാര്‍ലമെന്റില്‍ ഈ ചാണകത്തെ സഹിക്കട്ടെ. […]

സ്കൂൾ വാൻ മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. മൊറയൂർ വി.എച്ച്.എം. ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് മുസ്ലിയാരങ്ങാടിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല  

സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ മർദ്ദനമേറ്റ ഓട്ടോ തൊഴിലാളി മരിച്ചു. എറണാകുളം ഇടക്കൊച്ചി പഴേക്കാട്ട് വീട്ടിൽ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. തർക്കത്തിനിടയിൽ ജോയിയെ തള്ളിയിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അക്രമത്തിൽ ഒരാളെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നവജാതശിശു മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളെജിൽ‌ വനജാതശിശു മരിച്ചത് ചികിത്സാ പിഴവു കാരണമെന്ന് ആരോപണം. ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശി മനുവിന്‍റെ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. മനുവിന്‍റെ ഭാര്യ സൗമ്യ കഴിഞ്ഞ മാസം 28-നായിരുന്നു പ്രസവിച്ചത്. ഇതിനുശേഷം കുഞ്ഞിനെ അണുബാധയുണ്ടെന്നറിയിച്ച്‌ തീവ്രപരിചരണവിഭാഗത്തിലാക്കി. ദിവസവും കൂടിയ വിലയുള്ള മരുന്നുകൾ വാങ്ങിനൽകിയതായി ബന്ധുക്കൾ പറഞ്ഞു. ഇത്രയും ദിവസമായി കുഞ്ഞിനെ ബന്ധുക്കളെയാരെയും കാണിച്ചില്ലെന്നും അവർ ആരോപിച്ചു. സൗമ്യയെ പ്രസവവേദനയുമായെത്തിച്ചപ്പോൾ ഗ്യാസിന്‍റെ പ്രശ്നമാണ് പ്രസവിക്കാൻ സമയമായില്ലെന്ന് ഡോക്ടർ […]

കാലടി ആദിശങ്കരയിൽ ഇൻഡോ-യൂഎഇ കാർഷിക-വിദ്യാഭ്യാസ സംരംഭം

കാലടി : കാലടി ആദി ശങ്കര എഞ്ചിനീറിങ് കോളേജ്, യൂ.എ.ഇ ആസ്ഥാനമായുള്ള സായിദ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ദി എൻവയോൺമെന്റുമായി കൈകോർക്കുന്നു. യൂ എൻ മാർഗദർശങ്ങൾക്കനുസരിച്ചുള്ള കാർഷിക-വിദ്യാഭ്യാസ പദ്ധതി ആദി ശങ്കരയിൽ നടപ്പിലാക്കുകയാണ്. പദ്ധതിലൂടെ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുകയും കൃഷിയിലേക്ക് യുവ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യും. സ്ഥിരതയുള്ള ഓർഗാനിക് ഫാർമിംഗ്, ജലസംരക്ഷണം, ജൈവവൈവിധ്യം സംരക്ഷിക്കൽ, സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുക ജൈവ പച്ചക്കറികളും ധാന്യങ്ങളുടെ ഉത്പാദിപ്പിക്കൽ എന്നീ ഐക്യരാഷ്ട്രസഭയുടെ വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്നു. കൂടാതെ, […]

കോട്ടയത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് ജോർജ്ജിന് വിജയം

കോട്ടയം: കേരളകോൺ​ഗ്രസും (എം (ജോസ്)) കേരളാകോൺ​ഗ്രസും (ജോസഫ്) തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാന്‍സിസ് ജോര്‍ജ്. എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടൻ രണ്ടാം സ്ഥാനത്തെത്തി. ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന കെ എം ജോര്‍ജിന്റെ മകനായ അദ്ദേഹം 2014ല്‍ മാണി ഗ്രൂപ്പില്‍ നിന്ന് പിളര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍, 2020ല്‍ പാര്‍ട്ടി […]

ചാലക്കുടി ബെഹനാനെ കൈവിട്ടില്ല

ചാലക്കുടി: തുടക്കത്തിലൊന്നു കിതച്ചു, പിന്നീട് സേഫ് ആയി ഒന്നാമത്. ചാലക്കുടിയിലെ സിറ്റിംഗ് എംപിയായ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ മണ്ഡലത്തിലെ ജനം കൈവിട്ടില്ല. ഇടതിന്റെ പ്രഫ. സി.രവീന്ദ്രനാഥ് രണ്ടാം സ്ഥാനത്തും, എൻഡിഎ സ്ഥാനാർഥി കെ എ ഉണ്ണികൃഷ്ണൻ മൂന്നാം സ്ഥാനത്തുമാണ്. രണ്ട് തവണ നിയസമഭ അംഗമായിരുന്ന ബെന്നി ബെഹനാന്‍ നിലവില്‍ ചാലക്കുടിയിലെ സിറ്റിങ്ങ് എംപിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനമായ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. കഴിഞ്ഞ തവണ നടനും സിപിഐഎം സിറ്റിങ്ങ് എംപിയുമായ ഇന്നസെന്റിനെ 1,32,274 വോട്ടുകള്‍ക്ക് […]

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വിധിയെഴുത്ത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ്. ഇന്ത്യൻ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മോദി പോയപ്പോൾ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുൽ പറഞ്ഞു. ഇന്ത്യാ മുന്നണി 230 സീറ്റിലധികം മുന്നേറിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് നാളെ ചേരുന്ന […]

മോദി രാജിവച്ച് ഹിമാലയത്തിൽ പോകണം: കോൺഗ്രസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും ധാർമികവുമായ പരാജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടതെന്നും, അദ്ദേഹം രാജിവച്ച് ഹിമാലയത്തിൽ പോകണമെന്നും കോൺഗ്രസ്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ സാധിക്കില്ലെന്നാണ് വോട്ടെണ്ണൽ പ്രവണതകൾ കാണിക്കുന്നത്. താൻ അസാധാരണനാണെന്നു ഭാവിച്ചിരുന്ന മോദിക്കാണ് ഇതിന്‍റെ ധാർമിക ഉത്തരവാദിത്വമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു. ”അവർക്ക് എന്നെ പരമാവധി എന്താണു ചെയ്യാൻ സാധിക്കുക? ഞാനൊരു ദരിദ്രനാണ്, ഞാനെന്‍റെ സഞ്ചിയുമെടുത്ത് രംഗമൊഴിയും”, മോദി 2016 ഡിസംബർ മൂന്നിന് […]

ഡൽഹിയിൽ എല്ലായിടത്തും പിന്നിൽ, പഞ്ചാബിൽ മൂന്നിടത്ത് മാത്രം ലീഡ്; ആംആദ്മിയെ തൂത്തുവാരി ബിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേ തുറന്ന യുദ്ധവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ എഎപിക്ക് രാജ്യതലസ്ഥാനത്തടക്കം കാലിടറി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 22 സീറ്റുകളിൽ 19 ഇടത്തും എഎപി പിന്നിലായി. പഞ്ചാബിലെ 3 സീറ്റുകളിൽ മാത്രമാണ് എഎപി മുന്നിട്ടു നിൽക്കുന്നത്. ജയിലിൽ നിന്നും ഇടക്കാല ജാമ്യമെടുത്ത് എത്തി കെജ്‌രിവാളിന് യാതൊരു സ്വാധീനവും ഉണ്ടാക്കാനായില്ലെന്നതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പു ഫലം. ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപി മത്സരത്തിനിറങ്ങിയത്. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്‌രുർ എന്നിവിടങ്ങളിൽ […]

തൃശൂര്‍ ഞാനെടുത്തതല്ല, അവര്‍ എനിക്ക് തന്നതാണ്; സുരേഷ് ​ഗോപി

തൃശൂരിലെ വിജയം സമ്മാനിച്ച ഈശ്വരന്മാർക്കും ലൂർദ് മാതാവിനും പ്രണാമം. വ്യക്തിമപരമായി വലിയ ദ്രോഹങ്ങളാണ് എനിക്ക് നേരെ ഉയർത്തിവിട്ടത്. അതിനെതിരെ നീന്തുകയായിരുന്നു. പക്ഷെ തൃശിലെ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു.തൃശൂരിലേത് പ്രജാ ദൈവങ്ങള്‍. തൃശൂരിലെ ജനങ്ങളെ വക്രവഴിക്ക് തിരിച്ചുവിടാൻ ശ്രമിച്ചതിനെ ദൈവങ്ങൾ അവരുടെ മനസ് ശുദ്ധിയാക്കി എന്നെ വിജയിപ്പിച്ചു. എന്റെ കുടുംബത്തിന് കിട്ടുന്ന വലിയ അനുഗ്രഹമാണ്. ഞാൻ തൃശൂരിലെ യഥാർത്ഥ മതേതര ദൈവങ്ങളെ വണങ്ങുകയാണ്. മറ്റ് ജില്ലകളിലെ ജനങ്ങൾ എനിക്കുവേണ്ടി തൃശൂരിൽ ഇറങ്ങി പ്രവർത്തിച്ചു. നരേന്ദ്രമോദി രാഷ്ട്രീയ ദൈവം. കേരളത്തിന്റെ […]

ചിരി മായാതെ മടങ്ങൂ ടീച്ചർ; ശൈലജയോട് രമ

കോഴിക്കോട്∙ വാശിയേറിയ മത്സരം നടന്ന വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 60,000 കടക്കുമ്പോൾ ഫെയ്സ്ബുക്ക് കുറിപ്പുമായി കെ.കെ. രമ. ചിരി മായാതെ മടങ്ങൂ ടീച്ചറെന്ന് പറഞ്ഞാണ് രമ കെ.കെ. ശൈലജയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പും  ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം. വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല മനുഷ്യനാണ് ഇവിടെ പ്രവർ‌ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഇന്നാട് ബാക്കിയുണ്ടെന്നും രമ പറയുന്നു.

മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി ആർ പി ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഏ കെ ഭാസ്കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മീനാക്ഷി ഭാസ്കർ ആണ് […]

ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ എൺപത്തിയൊന്ന് കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗോൺ ദുപ്പാഗുരി പത്താർ സ്വദേശി അത്താബുർ റഹ്‌മാൻ (28) നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുല്ലുവഴിയിൽ ഇയാൾ വാടയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നുമാണ് അതീവ അപകട സാധ്യതയുള്ള ഹെറോയിൻ കണ്ടെത്തിയത്. പോലീസ് […]

കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം ആരംഭിച്ചു

കാഞ്ഞൂർ : 112 വർഷങ്ങളോളം ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം ആരംഭിച്ചു. പ്രവേശനോത്സവ ചടങ്ങിൽ പെൺകുട്ടികളെ കളഭം ചാർത്തി നൃത്തച്ചുവടുകളുടെ അകമ്പടിയോടെ വരവേറ്റു. അറിവിൻ്റെ പ്രതീകാത്മകമായി തെളിയിച്ച മെഴുകുതിരികൾ മാനേജർ റവ.ഫാ. ജോയി കണ്ണമ്പുഴയച്ചൻ പെൺകുട്ടികൾക്ക് നൽകി. നവാഗതരായ എല്ലാ വിദ്യാർത്ഥികൾക്കും സ്നേഹോപഹാരം നൽകി.  

വർഗീസിന്റ സത്യസന്ധത, കളഞ്ഞു പോയ പെൻഷൻ പണം ഐസക്കിന് തിരികെ ലഭിച്ചു

പെരുമ്പാവൂർ: വർഗീസിന്റ സത്യസന്ധത, കളഞ്ഞു പോയ പെൻഷൻ പണം ഐസക്കിന് തിരികെ ലഭിച്ചു. ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങി വീട്ടിലേക്ക് പോകുന്ന വഴി കൊമ്പനാട് സ്വദേശി ഐസക്കിന്റെ പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. വഴിയിൽ നിന്ന് ബാഗ് ലഭിച്ച കൂവപ്പടി ചുള്ളി വീട്ടിൽ വർഗീസ് അത് കോടനാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി. തുടർന്ന് ഇരു കൂട്ടരേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ്.ഐമാരായ കെ.പി എൽദോ , ജോർജ് ആന്റണി എന്നിവരുടെ സാന്നിധ്യത്തിൽ […]

കോതമംഗലം കാളിയാർ പുഴയിൽ കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻ ശേഖരം

കോതമംഗലം: കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻശേഖരം കാളിയാർ പുഴയിലും പരിസരങ്ങളിലും കണ്ടെത്തി. കാളിയാർ പുഴയുടെ കാവക്കാട് നീർപ്പാലത്തിലും ഇതിനോട് ചേർന്ന സ്ഥലങ്ങളിലുമാണ് വലിയ തോതിൽ മരുന്നുകൾ തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൂടുതൽ മരുന്ന് തള്ളിയത്. വെള്ളിയാഴ്ച രാത്രിയിലും മരുന്നുകൾ കൊണ്ടു വന്ന് തള്ളിയിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോത്താനിക്കാട് സ്വദേശിയുടെ പേരിൽ പോത്താനിക്കാട് പൊലിസ് കേസെടുത്തു. കാലാവധി കഴിഞ്ഞ മരുന്നുകൾ കൊണ്ടെത്തിച്ച് രഹസ്യമായി പുതിയ പാക്കറ്റുകളിലാക്കി വിൽപന നട ത്തുന്നതായുള്ള ആരോപണവും നാട്ടുകാർ പറയുന്നു. ഇതിനെ സംബന്ധിച്ചും […]

വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിൽ പുക; മുൻവശവും എഞ്ചിനും കത്തിനശിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം പ്രശാന്ത് നഗർ സ്വദേശി സുരേഷ് കുമാറിന്‍റെ ഫോർഡ് കാറിനാണ് വിഴിഞ്ഞം ചപ്പാത്തിന് സമീപത്തു വെച്ച് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രണ്ട് പുരുഷൻമാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന സംഘം പുറത്തിറങ്ങുകയായിരുന്നു. പൂവാർ ഭാഗത്ത് നിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്നു കാർ. പുക കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ തീപിടിത്തമുണ്ടായി. തൊട്ടടുത്ത വീട്ടിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തീ […]

റോളർ സ്കേറ്റിംഗിനായി ഗായത്രി ഇറ്റലിയിലേയ്ക്ക്; ഇന്ത്യൻ ടീമിൽ ഇടം നേടി ഗായത്രി ലീമോൻ

പെരുമ്പാവൂർ: നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളിൽ നിന്നും റോളർ സ്കേറ്റിംഗിലെ വിവിധയിനങ്ങളിലെ ലോകചാമ്പ്യന്മാരെ കണ്ടെത്തുന്നതിനായി  സെപ്റ്റംബറിൽ ഇറ്റലിയിൽ നടക്കുന്ന ‘വേൾഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ-2024’ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് പെരുമ്പാവൂർ ഇരിങ്ങോളിലെ ഗായത്രി ലീമോൻ എന്ന പതിനേഴുകാരി. സ്കേറ്റ് ബോർഡിംഗ്, റോളർ ഫ്രീസ്റ്റൈൽ, സ്കൂട്ടറിംഗ്, സ്പീഡ്സ്കേറ്റിംഗ്, സ്കേറ്റ് ക്രോസ്സ്, ഡൗൺ ഹിൽ, സ്‌ലാലോം, റിങ്ക് ഹോക്കി, ഇൻലൈൻ ഹോക്കി, റോളർ ഡെർബി, ആർട്ടിസ്റ്റിക്ക് സ്കേറ്റിംഗ്‌ എന്നിവയിൽ നിന്നും ഡൗൺഹിൽ എന്ന അതിവേഗതയുള്ള സാഹസിക ഇനമാണ് […]