കാലടി: കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ് ടൂ പരീക്ഷകളിൽ നൂറ് ശതമാനം വിജയം. പത്താം ക്ലാസ്സ് പരീക്ഷയിൽ 91 പേർ പരീക്ഷ എഴുതിയതിൽ 8 പേർ എ വൺ കരസ്ഥമാക്കി. 38 കുട്ടികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 39 പേർ ഡിസ്റിംഗ്ഷനും നേടി. 98.4 ശതമാനം മാർക്ക് നേടി നന്ദിത ബി. നായർ ആണ് സ്‌കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത്. നന്ദിത ബി നായർ, സൗപർണിക.ഒ.ബി, ദേവനന്ദന.ആർ, […]
നന്തൻകോട് കൂട്ടക്കൊലക്കേസിൽ കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഈ തുക അമ്മാവൻ ജോസ് സുന്ദരത്തിന് നൽകാനും കോടതി നിര്‍ദേശിച്ചു. കേദലിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ അപൂര്‍വങ്ങളിൽ അപൂര്‍വങ്ങളായി കേസായി കോടതി ഇത് പരിഗണിച്ചിട്ടില്ല. രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ വാദം ആരംഭിച്ചിരുന്നു. 2017 ഏപ്രിൽ […]
സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്ത്; 24 കിലോ കഞ്ചാവ് പിടികൂടി
നെടുമ്പാശേരി: കഞ്ചാവു കടത്തിന് പുതിയ രീതി, 200 സൈക്കിൾ പമ്പുകൾക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്തിയ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരിേ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ […]
എടത്തലയിൽ വൻ ലഹരി വേട്ട; യുവതി ഉൽപ്പെടെ രണ്ട് പേർ പിടിയിൽ
ആലുവ: ആലുവ എടത്തലയിൽ വൻ ലഹരി വേട്ട. മണലിമുക്കിലുള്ള ലോഡ്ജിൽ നിന്നും 60 ഗ്രാം ‘എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മാഞ്ഞാലി വയൽക്കര തുമ്പാരത്ത് വീട്ടിൽ ഷാറൂഖ് സലിം (28), മണ്ണാർക്കാട് കല്ലമല വട്ടപ്പിള്ളിൽ ഡോണ പോൾ (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, എടത്തല പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൊച്ചിയിൽ നിന്നാണ് രാസലഹരി കൊണ്ടുവന്നത്. […]
കാലടിയിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കണം; 15 ന് സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു
കാലടി: കാലടിയിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന്റെ പേരിൽ ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ ബസ് സർവീസുകൾ നിർത്തിവച്ച് 15 ന് സൂചന പണിമുടക്ക് നടത്തും. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം മൂലം കാലടിയിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡരികിലാണ് ബസുകൾ പാർക്ക് ചെയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കത്ത് മുഖേനയും നേരിൽകണ്ടും നിരവധി പ്രതിഷേധ സമരങ്ങളിലൂടെയും വിഷയത്തിന്റെ ഗൗരവം അറിയിച്ചിരുന്നു എങ്കിലും പരിഹാരം കാണാൻ അധികൃതർക്കായിരല്ലന്ന് ബസ് ഉടമകൾ പറയുന്നു. ബസ്സുടമാ സംഘടനയായ പ്രൈവറ്റ് […]
അച്ചന്റെയും സഹോദരന്റെയും വിയോഗത്തിനിടയിലും ശ്രീദുർഗയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്
കാലടി: അച്ചന്റെയും സഹോദരന്റെയും വിയോഗത്തിനിടയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ മലയാറ്റൂർ സ്വദേശിനി ശ്രീദുർഗയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ആവസാന പരീക്ഷയുടെ തലേ ദിവസമാണ് അച്ചൻ ഗംഗയും, സഹോദരൻ ധാർമിക്കും പെരിയാറിൽ മുങ്ങി മരിക്കുന്നത്. മരണ വിവരം ശ്രീദുർഗയെ അറിയിച്ചിരുന്നില്ല. അച്ചനും സഹോദരനും ആശുപത്രിലാണെന്നാണ് പറഞ്ഞിരുന്നത്. പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നതും ശ്രീദുർഗയെ മരണ വിവരം അറിയിക്കുന്നതും. മലയാറ്റൂർ സെന്റ്. തോമസ് ഹൈസ്‌കൂളിലാണ് ശ്രീദുർഗ പഠിക്കുന്നത്. അച്ചന്റെ പ്രതീക്ഷ മകളിലായിരുന്നു. ശ്രീദുർഗയുടെ വിജയം അറിഞ്ഞ് അധ്യാപകരും, […]
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 1.9 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.
തിരുവൈരാണിക്കുളം ക്ഷേത്രം; സമൂഹ വിവാഹം ശനിയാഴ്ച്ച
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ മംഗല്യം പദ്ധതി പ്രകാരം 10 നിർധന യുവതികളുടെ വിവാഹം ശനിയാഴ്ച്ച ക്ഷേത്രത്തിൽ നടത്തും. ക്ഷേത്രത്തിൽ പാർവതീദേവിയുടെ നടയിൽ രാവിലെ 8 മുതൽ 9.30 വരെയാണു വിവാഹച്ചടങ്ങുകൾ. മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. 10നു ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹ ആശംസാച്ചടങ്ങ് ജില്ലാ പൊലീസ് മേധാവി എം. ഹേമ ലത ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയാകും. വധുവിനു സ്വർണാഭരണം, വിവാഹ വസ്ത്രം, മറ്റു ചെലവുകൾ, […]
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ; ലിയോ പതിനാലാമന്‍ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചു
വത്തിക്കാന്‍ സിറ്റി: 69 -കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ആണ് പുതിയ മാര്‍പ്പാപ്പ. ആദ്യത്തെ അമേരിക്കൻ മാർപാപ്പ എന്ന ഖ്യാതി ഇതോടെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തം. അദ്ദേഹം ലിയോ പതിനാലാമന്‍ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് ഇതോടെ സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന് ശേഷം ഇപ്പോൾ ആദ്യത്തെ അമേരിക്കന്‍ പോപ്പായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കോണ്‍ക്ലേവ് തെരഞ്ഞെടുത്തിരിക്കുന്നു. ഇതോടെ കത്തോലിക്കാ പള്ളിയ്ക്ക് പുതിയ […]
സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷൻ
ദില്ലി: കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.
തിരിച്ചടിച്ച് ഇന്ത്യ; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു
പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. നീതി നടപ്പാക്കിയെന്നായിരുന്നു എക്‌സിലൂടെയുള്ള സൈന്യത്തിന്റെ പ്രതികരണം. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, ഡ്രോണുകളും മിസൈലുകളും […]
സംസ്കൃത സർവ്വകലാശാലയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർ, നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി മെയ് ഒൻപതിന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. ഡോക്ടർ യോഗ്യത – കുറഞ്ഞ യോഗ്യത – എം.ബി.ബി.എസ്. പ്രവൃത്തി പരിചയം – അഭികാമ്യം നഴ്സ് യോഗ്യത – സർക്കാർ/ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ് ഇൻ ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി (3 വർഷ കോഴ്സ്) […]
പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം
കാലടി: പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽക്കിബിൻ (11) ആണ് മരിച്ചത്. ലക്ഷം വീട് കടവിലായിരുന്നു അപകടം. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉൾപ്പെടെ 4 പേർ ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയതാണ്. 4 പേരും ഒഴുക്കിൽ പെടുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ദുൽഖിബിൻ ഒഴുക്കിൽ പെടുകയായിരുന്നു, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് […]
പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം
കാലടി: പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽക്കിബിൻ (11) ആണ് മരിച്ചത്. ലക്ഷം വീട് കടവിലായിരുന്നു അപകടം. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉൾപ്പെടെ 4 പേർ ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയതാണ്. 4 പേരും ഒഴുക്കിൽ പെടുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ദുൽഖിബിൻ ഒഴുക്കിൽ പെടുകയായിരുന്നു, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് […]
പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്കായി തിരച്ചിൽ
കാലടി: പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്കായി തിരച്ചിൽ. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽക്കിബിൻ (11) നെയാണ് ലക്ഷം വീട് കടവിൽ കാണാതായത്. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉൾപ്പെടെ 4 പേർ ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയതാണ്. 4 പേരും ഒഴുക്കിൽ പെടുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ദുൽഖിബിളിനെ രക്ഷപ്പെടുത്താനായില്ല, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്ന് പെരിയാറിൽ തെരച്ചിൽ നടത്തുന്നു.
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കടുങ്ങല്ലൂർ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടുങ്ങല്ലൂർ മുപ്പത്തടം മാലിൽ വീട്ടിൽ, രഞ്ജിത്ത് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ബിനാനിപുരം പോലീസ് സ്റ്റേഷൽ പരിധിയിൽ നരഹത്യാശ്രമം, കഠിന ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഡിസംബർ അവസാനം മുപ്പത്തടം ഭാഗത്ത് വച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ബിനാനിപുരം പോലീസ് രജിസ്റ്റർ ചെയ്ത […]
മൊബൈൽ ഫോൺ മോഷ്ടാവ് പോലീസ് പിടിയിൽ
പെരുമ്പാവൂർ: മൊബൈൽ ഫോൺ മോഷ്ടാവ് പോലീസ് പിടിയിൽ. അസം കക്കി സ്വദേശി അഷ്‌ക്കുൽ ഇസ്ലാം (30)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോഞ്ഞാശേരി ഊട്ടിമറ്റം ഭാഗത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളുടെ ‘ആറ് ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്നും രാത്രിയാണ് മൊബൈൽ മോഷ്ടിച്ച് കടന്നുകളഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെരുമ്പാവൂർ ബസ്സ്റ്റാൻ്റ് പരിസരത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അമ്പലമേട്, പുത്തൻകുരിശ്,പെരുമ്പാവൂർ സ്റ്റേഷനുകളിലായി ഒമ്പതു കേസുകളിലെ പ്രതിയാണ് . ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ എൽദോസ് കുര്യാക്കോസ്, […]
കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേരുടെ മരണത്തിൽ പൊലീസ് കേസെടുത്തു
കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. അതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാനും സാധിക്കൂവെന്ന് മെഡിക്കൽ […]



