തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന് വിദേശത്തു നിന്നും കേരളത്തിലേക്ക് മരുന്നെത്തിച്ചു. ജർമ്മനിയിൽ നിന്നാണ് ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മരുന്നുകൾ എത്തിച്ചത്. 56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില. കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളും ഇതോടെ ശക്തമാക്കിയിട്ടുണ്ട്. രോഗികൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്‍റെ പരിശോധനാ ഫലമാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്നത്. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്ച ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ നില തൃപ്തിക്കരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്
കശ്മീരിലെ ബാരാമുള്ളയിൽ ആക്രിക്കടയിൽ സ്ഫോടനം; 4 പേർ മരിച്ചു
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ സ്ഫോടനത്തിൽ നാലുമരണം. സോപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ലോറിയിൽ നിന്നും ചിലർ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. 2 പേർ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാസിൽ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. ഏതുതരം സ്ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കനത്ത മഴ; തൃശൂരിൽ മൂന്നു ഡാമുകൾ തുറന്നു, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം
തൃശൂർ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തൃശൂരിൽ 3 ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പീച്ചി, പത്താഴക്കുണ്ട്, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. ഡാമിന്‍റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി. ശക്തമായ മഴയിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. പത്താഴകുണ്ട് ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകളും 2 സെന്‍റീമീറ്റർ വീതവും പീച്ചി ഡാമിന്‍റെ 4 ഷട്ടറുകൾ 7.5 മീറ്റർ വീതവുമാണ് തുറന്നത്. വാഴാനിയുടെ ഷട്ടറുകള്‍ മൂന്നു സെന്‍റീമീറ്ററുകള്‍ കൂടി ഉയര്‍ത്തി 8 സെന്‍റീമീറ്ററാക്കി […]
അർജുന്‍റെ കുട്ടിയുടെ പ്രതികരണമെടുത്ത യുട്യൂബ് ചാനലിന് എതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്‍റെ കുട്ടിയുടെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരേ കേസ്. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിനെതിരേ ബാലാവകാശ കമ്മിഷനാണ് കേസെടുത്തത്. അവതാരക അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. അവതാരകയ്ക്കും ചാനലിനുമെതിരേ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതിക്കാരൻ. പോക്സോ വകുപ്പിന്‍റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. […]
നെവിന്റെ സ്വപ്നമായിരുന്ന ഐഎഎസ്; സങ്കടക്കടലായി നെവിന്റെ മലയാറ്റൂരിലെ വീട്
കാലടി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നെവിന്റെ സ്വപ്നമായിരുന്ന ഐഎഎസ്. ജെഎൻയുവിൽ നിന്നിം പിജി എടുത്തശേഷം പിഎച്ച്ഡി ചെയ്യുകയായിരുന്നു നെവിൽ. പിഎച്ച്ഡിക്കൊപ്പമാണ് ഐഎഎസ് കോച്ചിങ്ങിന് പോയിരുന്നത്. തിരുവനന്തപുരം സ്വദേശികളായ റിട്ട. ഡി.വൈ.എസ്.പി ഡാൽവിൻ സുരേഷിന്റെയും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസറായ ഡോ. ടി. എസ്. ലാൻസലെറ്റിന്റെയും മകനാണ് നെവിൻ. ജോലിയാവശ്യത്തിനായി വർഷങ്ങളായി മലയാറ്റൂരിനടുത്ത് നീലീശ്വരം മുണ്ടങ്ങാമറ്റത്താണ് ഇവർ താമസിക്കുന്നത്. നെവിന്റെ വിയോഗം മാതാപിതാക്കൾ അറിഞ്ഞത് ഞായറാഴ്ച രാവിലെ പള്ളിയിൽ പ്രാർഥനയ്ക്ക് […]
ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വിദ്യാർഥികള്‍ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ വെള്ളം കയറി 3 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമ അഭിഷേക് ഗുപ്തയും കോച്ചിംഗ് സെന്‍റര്‍ കോര്‍ഡിനേറ്റർ ദേശ്പാൽ സിംഗ് എന്നിവരൊണ് അറസ്റ്റിലായത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. ലൈസന്‍സ് പ്രകാരം ബേസ്മെന്‍റില്‍ പാര്‍ക്കിങിനു മാത്രമാണ് അനുമതിയുള്ളത്. […]
രക്ഷാദൗത്യം അതീവ ദുഷ്കരം; തെരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ
അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിന്ന് പിന്മാറുകയാണെന്ന് പ്രദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പുഴയിലെ ശക്തമായ അടിയൊഴുക്കിനെ അതിജീവിച്ച് തെരച്ചിൽ നടത്താൻ സാധിക്കില്ലെന്നും മാൽപേ വ്യക്തമാക്കി. അർജുനു വേണ്ടിയുള്ള തെരച്ചിൽ പതിമൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മാൽപെ പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്. ശനിയാഴ്ച ഷിരൂരിലെത്തിയ മാൽപെ നിരവധി തവണ പുഴയിൽ മുങ്ങി തെരച്ചിൽ നടത്താൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിക്കുന്നത്. സ്വന്തം ഉത്തരവാദിത്തത്തിലാണ് പുഴയിൽ ഇറങ്ങുന്നതെന്ന് മാൽപെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. […]
ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യമെഡൽ; ഷൂട്ടിങ്ങിൽ വെങ്കലം നേടി മനുഭാക്കർ
പാരിസ്: ഒളിംപിക്സിൽ ആദ്യമെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ10മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കു വേണ്ടി വെങ്കലം സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് മനു. 12 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ മെഡൽ നേടുന്നത്. 22 കാരിയായ മനു 221.7 സ്കോറോടു കൂടിയാണ് വെങ്കലം സ്വന്തമാക്കിയത്. കൊറിയയുടെജിൻ യെ ഓ സ്വർണവും കിം യെജിക്ക് വെള്ളിയും നേടി. തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന മനു 14 റൗണ്ടുകൾ കഴിഞ്ഞപ്പോഴേ […]
കോച്ചിങ് സെന്ററിൽ മരിച്ചവരിൽ മലയാളിയും; നവീൻ ഡാൽവിനാണ് മരിച്ച മലയാളി
ന്യൂഡൽഹി: രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറി മരിച്ച മൂന്നു വിദ്യാർഥികളിൽ മലയാളിയും. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡാൽവിനാണ് മരിച്ചത്. നവീനു പുറമേ ഉത്തർപ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാർഥിനികളും മരിച്ചു. ഡൽഹി പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവീൻ മലയാറ്റൂർ മുണ്ടങ്ങാ മറ്റത്താണ് താമസം. റിട്ടയേഡ് എ സി പി ഡാൽവിൽ സുരേഷിൻ്റെയും, സംസ്കൃത സർവ്വകലാശാല അധ്യാപിക ഡേ. ലാൻസലിറ്റിൻ്റെയും മകനാണ്. സംഭവത്തിൽ […]
സ്ത്രീകൾക്കൊപ്പം മന്ത്രി റിയാസിന്റെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: കേസെടുത്തു
കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു. സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള […]
കണ്ണില്ലാത്ത ക്രൂരത; ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ വളഞ്ഞിട്ട് തല്ലി യുവാക്കൾ, അന്വേഷണം
കൊല്ലം: കൊല്ലത്തെ പള്ളിമുക്കില്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ തല്ലി അവശയാക്കി. കാറിലെത്തിയ അഞ്ചംഗ അംഗമാണ് കുതിരയെ മര്‍ദിച്ചത്. കുതിരയുടെ ദേഹമാസകലം അടിയേറ്റ് നീരുവെച്ചിട്ടുണ്ട്. കാലിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. വടക്കേവിള സ്വദേശി എം ഷാനവാസിന്‍റെ നാല് വയസുകാരിയായ ദിയ എന്ന കുതിരയാണ് അതിക്രൂര ആക്രമണത്തിന് ഇരയായത്. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെയാണ് കെട്ടിയിരുന്നതെന്ന് ഷാനവാസ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടയാണ് സംഭവം. സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. പരിക്കേറ്റ കുതിരയെ […]
മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി
പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമനെ ഷൊര്‍ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഭീകരവിരുദ്ധ സേന പിടികൂടി. നിരവധി യുഎപിഎ കേസുകളിൽ പ്രതിയായ ഇയാൾ വയനാട് നാടുകാണി ദളം കമാൻഡൻ്റാണ്. നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമൻ്റെ സംഘത്തിലെ അംഗമാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് സോമനെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ഇന്നലെ രാത്രി ട്രെയിൻ യാത്രക്കിടെയാണ് ഇയാൾ പിടിയിലായത്. 2012 മുതൽ കബനി, നാടുകാണി ദളങ്ങളിലെ കമാൻഡൻ്റായി […]
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് (ജൂലൈ 28) ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്. തുടർന്ന് ഇന്ന് 3 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ചൊവ്വാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ […]
ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ചു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ ബേസ്മെൻ്റിലാണ് വെള്ളം കയറിയത്. ഇവിടെയാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത്. ഇവിടെ പഠിക്കാനെത്തിയ വിദ്യാർഥികളാണ് കുടുങ്ങിയത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി. സംഭവത്തിൽ രണ്ട് പേരെ […]
സിനിമ ഷൂട്ടിങ്ങിനിടെ ഉണ്ടായ വാഹനാപകടം; പൊലീസ് കേസെടുത്തു
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. അമിതവേഗത്തിനും അലക്ഷ്യമായി വാഹനമോടിച്ചതിനും ആണ് കേസ്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം കൊച്ചി എം.ജി റോഡിൽ വച്ച് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. മൂവരും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. നടന്മാർക്ക് മൂവർക്കും നേരിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തു. സിനിമയിലെ സ്റ്റണ്ട് […]
അർജുനായുള്ള ഇന്നത്തെ തെരച്ചിൽ തെരച്ചിൽ നിർത്തി; നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല
ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായി കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ തെരച്ചിൽ നിർത്തി. ഏറ്റവും സാധ്യത ഉണ്ടായിരുന്ന നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. പക്ഷേ ചെളിയും പാറയും മാത്രമാണ് കണ്ടത്. മറ്റ് പോയിന്റ്റുകളിൽ പരിശോധന തുടരുമെന്നും ദൗത്യ സംഘം അറിയിച്ചു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. […]
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരന്‍റെ ആരോഗ്യ നില അതീവ ഗുരുതരം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യത്തിൽ പുരോഗതിയില്ലെന്ന് ഡോക്ട൪മാ൪ പറഞ്ഞു. അതേസമയം, അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയിൽ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കുട്ടിയുടെ പിസിആർ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും.
മലപ്പുറത്ത് 4 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
തിരുവനന്തപുരം: മലപ്പുറത്ത് 4 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതുതായി 7 പേരാണ് അഡ്മിറ്റായത്. ചികിത്സയിലുള്ളത് ആകെ 8 പേരാണ്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കലക്റ്ററേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.