കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരി മരിച്ചു. ചെന്നൈയിലെ ബാലാജി -നന്ദിനി ദമ്പതികളുടെ മകൾ ലക്ഷ്മി ആണ് മരിച്ചത്.  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് സ്വിച്ച് ബോർഡിൽ കുത്തിവെച്ചിരുന്ന കൊതുകുനാശിനിയെടുത്ത് കുട്ടി കുടിച്ചത്.

ഉത്രാട ദിനത്തിൽ ബെവ്കോ വിറ്റത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം:ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ ഉത്രാട ദിനത്തില്‍ വിറ്റത്. ബെവ്‌കോയുടെ കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്. അതേസമയം, വില്‍പ്പന വരുമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ബെവ്‌കൊ എംഡി പ്രതികരിച്ചു. അന്തിമ വിറ്റുവരവ് കണക്കു വരുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ എംഡി പറയുന്നത്.

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിവറേജസ് ഔട്ട്‌ലെറ്റിനോട് ചേർന്നുള്ള തോട്ടിന്റെ അരികിലാണ് മൃതദേഹം. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്നുണ്ട്. ഇയാളുടെ മൂക്കിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  

കരിപ്പൂരിൽ 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്. നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മൂന്നരകിലോ കഞ്ചാവും ഒന്നേമുക്കാൽ കിലോ ഹെറോയ്‌നുമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.

ഷെയ്ൻ നി​ഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി

കൊച്ചി : നടന്മാരായ ഷെയ്ൻ നി​ഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി നിർമ്മാതാക്കളുടെ സംഘടന. സിനിമ സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിലും നിർമ്മാതാക്കളിൽ നിന്ന് കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിന്റെ പേരിലുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇരുവരെയും നേരത്തെ വിലക്കിയത്. നിയന്ത്രിക്കാനാകാത്ത മോശം പെരുമാറ്റം തന്നെയാണ് നടൻ ശ്രീനാഥ് ഭാസിയുടെ വിലക്കിനും കാരണമെന്ന് നിർമ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ക്ഷമാപണം നടത്തിക്കൊണ്ട് കത്ത് നൽകിയിരുന്നു. കൂടാതെ നടനൊപ്പം സഹകരിക്കാൻ താൽപര്യമില്ലെന്നറിയിച്ച രണ്ട് നിർമ്മാതാക്കൾക്ക്, മുൻപ് നൽകിയ […]

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ്‌ മരണം കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌ അപകടം നടന്നത്. പൊലീസ് വിദ്യാര്‍ത്ഥിയുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ

പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൊന്നോണ പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു. സ്‌കൂളൂകളിലും കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഇത്തവണ ഓണാഘോഷങ്ങൾ ഗംഭീരമായി തന്നെ നടന്നിരുന്നു. ഒട്ടും മാറ്റുകുറയാതെ വീടുകളിലും ഓണം ആഘോഷിക്കുകയാണ് മലയാളികൾ

അങ്കമാലിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

അങ്കമാലി: അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇതിന് പുറമേ കഞ്ചാവും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഓണക്കാലത്തെ കര്‍ശന നിരീക്ഷണത്തിനിടെയാണ് അങ്കമാലിയില്‍ എക്സൈസ് സംഘത്തിന് യുവാവ് മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍‍ഡ് പരിസരത്ത് എത്തി. ഹരികൃഷ്ണനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതിന് പിന്നാലെ പരിശോധന തുടങ്ങി. […]

ചന്ദ്രോപരിതലത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രോ

ബെംഗളൂരു ∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പുറത്തുവിട്ടു. പ്രഗ്യാൻ റോവർ ഇന്നലെ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിനിടെ, നാലു മീറ്റർ വ്യാസമുള്ള വലിയ കുഴിക്കു മുന്നിൽപ്പെട്ട റോവറിന്റെ സഞ്ചാരപാത തിരിച്ചുവിട്ടതായി ഐഎസ്ആർഒ അറിയിച്ചു. മൂന്നുമീറ്റർ ദൂരത്തായി ഗർത്തം കണ്ടതിനെ തുടർന്ന് റോവറിനെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും റോവർ പുതുവഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. ‘‘2023 […]

തെറ്റ് പറ്റി, മാപ്പപേക്ഷയുമായി അധ്യാപിക

ലഖ്നൗ: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപിക. തെറ്റ് പറ്റി പോയെന്ന് തൃപ്ത ത്യാഗി പറഞ്ഞു. കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചത്. സംഭവത്തെ വർഗീയവത്കരിക്കരുതെന്നും അധ്യാപിക പറഞ്ഞു. അതേസമയം, സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ […]

ബിസ്‌ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ കടത്തിയ നാല് കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ബിസ്ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ആലപ്പുഴ – ധൻബാദ് എക്സ്പ്രസിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയിൽ ആണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലാദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചവ് പിടികൂടുന്നതെന്ന് വിവരങ്ങളും പുറത്ത് വരുന്നുണ്ട്. മാരിലൈറ്റിന്റെ ബിസ്ക്കറ്റിന്‍റെ പായ്ക്കറ്റിൽ അതേ രൂപത്തില്‍ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആറ് ബിസ്ക്കറ്റ് പായ്ക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത […]

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. ഭീഷണിയുടെ സാഹചര്യത്തിൽ യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. വിമാനത്തിൽ ബോംബ് വെച്ചതായി വിമാനത്താവളത്തിൽ അഞ്ജാത സന്ദേശം ലഭിക്കുകയായിരുന്നു. സാധാരണ ലഭിക്കുന്ന അജ്ഞാത സന്ദേശം പോലെയാണ് ഈ സന്ദേശവും വന്നത്. ഇൻഡി​ഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഈ സമയം വിമാനം റൺവേയിലേക്ക് നീങ്ങിയിരുന്നു. […]

‘ടിസിയോ മറ്റ്‌ രേഖകളോ വേണ്ട’; സഹപാഠി തല്ലിയ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയാറെന്ന് വി ശിവൻകുട്ടി

ഉത്തർപ്രദേശിൽ മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറെന്ന് മന്ത്രി പറഞ്ഞു. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നു, രക്ഷകർത്താക്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ തുടർപഠനം കേരളത്തിൽ നടത്താം. ടിസിയോ മറ്റ്‌ രേഖകളോ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തല്ലുകൊണ്ട കുട്ടിയുടെ പഠനം അനിശ്ചിതത്വത്തിലാണ്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠിയെ അധ്യാപിക മറ്റുമതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ […]

കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂർ എടയാർ പതിനേഴാം മൈലിൽ കാറപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിടുന്നു സംഭവം. നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്ത്. സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചത്. സഹലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് ഞങ്ങൾക്കും വേണ്ട; യുഡിഎഫ്

തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎൽഎമാർ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്. അതേസമയം, ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് […]

പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

ഇടുക്കി: ചിന്നക്കനാലില്‍ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടിയായിരുന്നു പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്‍റെ താക്കോലും ഔരിയെടുത്ത് കൊണ്ട് പോയി. എസ് ഐ അടക്കം 5 പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവർ മൂന്നാര്‍ ടാറ്റാ ടീ […]

മന്ത്രിമാർക്കും എംഎൽഎമാർക്കും എംപിമാർക്കും സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാവർക്കും ഇത്തണവ ഓണക്കിറ്റ് ലഭിക്കില്ലെങ്കിലും മന്ത്രിമാർക്കും എംഎൽഎമാരും അടക്കമുള്ളവർക്ക് ഇക്കുറി ഓണക്കിറ്റ് ലഭിക്കും. മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് നൽകും. 12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനൽകും. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്‌സിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. വിതരണം ഇന്നു പൂർത്തിയായേക്കും. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 […]

അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരന്റെ ശ്രമം; മുളകു പൊടി കലക്കി മുഖത്തൊഴിച്ചു

തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ, പതിനഞ്ചുകാരനായ മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ  ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. മകൻ മറ്റൊരാളിന്റെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനമെന്ന് […]

നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ്  സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടിയത്. ഇരുവരുടെയും കൈയിൽ നിന്ന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര

ബുഡാപെസ്റ്റ്: ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡ് ബുക്കില്‍ പേരെഴുതി. ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.