അങ്കമാലി: പി.ടി പോളിന്റെ മരണകാരണം ഹൃദയാഘാതം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹൃദയാഘാതമെന്ന് മനസിലായത്. ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാൽ മൂന്ന് തവണ സൈലന്റ് അറ്റാക്ക് ഉണ്ടായെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളത് വീട്ടുകാർ സ്ഥിരീകരിച്ചു. ആലുവയിൽ ഹോട്ടൽ മുറിയിൽ ഇന്നലെയാണ് കോൺഗ്രസ് നേതാവ് പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30നു ഹോട്ടലിൽ മുറിയെടുത്ത അദ്ദേഹത്തെ കാണാൻ 3.15ന് അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു. പോൾ […]
മദ്യപിക്കാന്‍ വിളിച്ചിട്ട് പോകാത്തതിന് സുഹൃത്തിനെ മര്‍ദിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ രതീഷ് (39 ), ജിത്തുലാൽ (23 ) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള മേലെ തട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ സ്വരാജിനെ യാണ്(24) അറസ്റ്റിലായ പ്രതികൾ മർദ്ദിച്ച് പരിക്കേല്പിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഒന്‍പതാം തീയ്യതി വെള്ളാർ ഭാഗത്ത് വെച്ചാണ് […]
പി.ടി. പോളിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
അങ്കമാലി: ആലുവയിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോൺഗ്രസ് നേതാവ് പി.ടി. പോളിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ രാവിലെ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മരണ കാരണം വ്യക്ത്തമാകു. ഇന്നലെ ഉച്ചയ്ക്ക് 12.30നു ഹോട്ടലിൽ മുറിയെടുത്ത അദ്ദേഹത്തെ കാണാൻ 3.15ന് അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു. പോൾ മുറിയിൽ ചലനമറ്റു കിടക്കുന്നതു കണ്ട സന്ദർശകൻ സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തന്നെ കാണാൻ ഒരാൾ […]
10 ലക്ഷം രൂപയ്ക്ക് നിർമിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി
ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം പോയി. 10 ലക്ഷം രൂപയ്ക്ക് ബംഗളൂരു കന്നിംഗ്ഹാം റോഡിൽ നിർമ്മിച്ച ബസ് സ്റ്റോപ്പാണ് പണിതീർത്ത് ഒരാഴ്ചയ്ക്കുള്ളിൽ മോഷണം പോയത്. ഈ മാസം ആദ്യമാണ് മോഷണം പോയത്. ബസ് സ്റ്റോപ്പിന്റെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ബസ് സ്റ്റോപ്പിലെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം കള്ളന് പൊക്കിക്കൊണ്ട് പോയി. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് ഷെൽട്ടറിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ബസ് സ്റ്റോപ്പ് മോഷണം പോയതിനു പിന്നാലെ ബസ് ഷെൽട്ടറിന്റെ നിർമാണച്ചുമതലയുള്ള […]
പ്രായപൂര്‍ത്തായാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. മാറനല്ലൂർ കരിങ്കുളം പൊഴിയൂർ കോണം ചിറയിൽ വീട്ടിൽ മഹേഷിനെയാണ്(30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്സോ നിയമപ്രകാരം പത്തുവർഷ കഠിനതടവിനും പ്രതി അനുഭവിക്കണം. ഇതിനു പുറമേ 50,000 രൂപ പിഴ ഒടുക്കണമെന്നും ഈ തുക അതിജീവിതയ്ക്ക് നൽകണം എന്നും കോടതി ഉത്തരവിട്ടു. പിഴ തുക […]
അറുപത്തഞ്ചുകാരനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂർ: അറുപത്തഞ്ചുകാരനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കിഴക്കേ ഐമുറി തേരോത്തുമല വീട്ടിൽ വേലായുധൻ (65 )ആണ് കൊല്ലപ്പെട്ടത്. പെട്ടമലയിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നും ചോരവാർന്ന നിലയിൽ വൈകിട്ട് ആറ് മണിയോടെ കണ്ടെത്തിയ വേലായുധനെ നാട്ടുകാർ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങൾക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നുവെന്ന് കോടനാട് പൊലിസ് പറഞ്ഞു. വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് നേരത്തേ ലിന്റോയെ […]
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോട്ടയം: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി കോട്ടയം വൈക്കത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. 32 ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീറും, തലനാട് സ്വദേശി അക്ഷയ് സോണിയുമാണ് അറസ്റ്റിലായത്. 25 വയസ് മാത്രമാണ് ഇരുവരുടെയും പ്രായം. ഇരുവരും ഏറെ നാളായി നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. വൈക്കം തോട്ട് വാക്കം ഭാഗത്ത് ഇരുവരും എത്തിയെന്ന് മനസിലാക്കിയാണ് പൊലീസ് സംഘം ഇരുവരെയും വളഞ്ഞത്. പ്രാഥമിക പരിശോധനയില്‍ ഇരുവരില്‍ നിന്നും ലഹരി […]
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
അങ്കമാലി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി പുത്തൻപുരയ്ക്കൽ വീട്ടിൽ റിധിൻ ബേബി (25) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, ചെങ്ങമനാട്, ഫോർട്ട്കൊച്ചി, കൊരട്ടി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ മോഷണം, തുടങ്ങിയ കേസുകളിൽ പ്രതിയാണ്. അങ്കമാലി എക്സൈസ് റേഞ്ച് പരിധിയിൽ മയക്ക്മരുന്ന് കൈവശം വച്ചതിന് കേസുണ്ട്. കഴിഞ്ഞ […]
പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ വീട്ടിൽ പോലീസ് പരിശോധന; കണ്ടെത്തിയത് എംഡിഎംഎ
ആലുവ: അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിൻറെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തൊണ്ണൂറ്റിയേഴ് ഗ്രാം എം.ഡി.എം.എ. വെളിയത്ത് നാട് പൊയ്യപ്പറമ്പിൽ സബിൻനാഥ് (28) ൻറെ മുറിയിൽ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രാസലഹരി ആലുവ വെസ്റ്റ് പോലീസ് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കുറച്ചു ദിവസങ്ങളായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ എസ്.സനൂജ്, എസ്.ഐ എം.വി.അരുൺ ദേവ്, എ.എസ്.ഐമാരായ സി.ജി.ബനഡിക്ട്, മനോജ് കുമാർ, സി.പി.പ്രദീഷ്, സി.പി ഒ മാരായ ഫിലോമിന […]
രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി
കോതമംഗലം: കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി വീട്ടിൽ രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 48) എന്നിവരെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. […]
പി.ടി പോളിനെ മരിച്ച നിലയിൽ കണ്ടെത്തി
അങ്കമാലി: കോൺഗ്രസ് നേതാവും, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ മഹനാമി ഹോട്ടലിലെ മുറിയിലാണ് മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് 12.30 നാണ് പി.ടി പോൾ മുറി എടുത്തത്. വൈകിട്ട് ഇയാളെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് മുറിയിൽ ചലനമറ്റു കിടക്കുന്ന നിലയിൽ കണ്ടത്. പോലീസെത്തി മുറി പരിശോധിച്ചു. ബാഗും മൊബെലും കണ്ടെത്തി. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് സംശയം. ലഹരിയുടേയും മദ്യത്തിന്റെയും അമിത ഉപയോഗമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാടശേഖരത്ത് നിന്നും മൃതദേഹം പൊലീസ് എത്തി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ദുർമന്ത്രവാദം അന്വേഷിച്ച പൊലീസിനെ ആക്രമിച്ചു; അമ്മയും മകളുമടക്കം 3 പേർക്ക് 13 വർഷം കഠിനതടവ്
മാവേലിക്കര ∙ നൂറനാട്ട് വീട് കേന്ദ്രീകരിച്ചു ദുർമന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സ്റ്റേഷൻ ഹൗസ് ഓഫിസറെയും വനിത സിവിൽ പൊലീസിനെയും ഇരുമ്പു വടി കൊണ്ട് ആക്രമിച്ച കേസിൽ അമ്മയും മകളും ഉൾപ്പെടെ 3 പേരെ 13 വർഷം കഠിനതടവിനും അര ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. നൂറനാട് ഉളവുക്കാട് വന്മേലിത്തറയിൽ ആതിര (ചിന്നു–26), അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവർക്കാണ് അഡിഷനൽ ജില്ലാ സെഷൻസ് കോടതി-3 ജഡ്ജി എസ്.എസ്. സീന ശിക്ഷ […]
ലൈസന്‍സില്ലാതെ വാഹനം ഓടിച്ച് അപകടം; ഉടമയ്ക്കും ഡ്രൈവറിനും ലക്ഷങ്ങള്‍ പിഴയിട്ട് കോടതി
പാലാ: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവര്‍, വാഹന ഉടമ എന്നിവരില്‍നിന്ന് 3.31 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ കോടതിവിധി. ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച തിരുമാറാടി സ്വദേശി കുളക്കാട്ടുമറ്റത്തില്‍ ഷിന്റോ ജെയിംസ്, വാഹന ഉടമ വേങ്ങല്ലൂര്‍ ചിറകണ്ടത്തില്‍ ജബ്ബാര്‍ എന്നിവരില്‍നിന്നുമായി 3.32 ലക്ഷം രൂപയാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കിയത്. 2015 നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഹര്ജിക്കാരന് കൂവപ്പള്ളി മരുതുങ്കല്‍ അജ്മല്‍ ബഡാറുദ്ദീന്‍ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിലൂടെ […]
ന്യൂജഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ
അമേരിക്ക: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ 10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്. ന്യൂജേഴ്സിയിലെ പ്ലെയിൻസ്ബോറോയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു […]
കുഞ്ഞിനെ ഷോപ്പിംഗ് മാളിൽ വെച്ച് കാണാം: കൊല്ലത്തെ ദമ്പതികൾക്കായി സുപ്രീംകോടതിയുടെ ഉത്തരവ്
ദില്ലി:അവകാശത്തർക്കവുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ള സാഹചര്യത്തിൽ പിതാവിന് കുട്ടിയെ കോടതി പരിസരത്ത് വെച്ച് കാണാമെന്ന കുടുംബകോടതിയുടെ ഉപാധി ഭേദഗതി ചെയ്ത് സുപ്രീംകോടതി. ഞായറാഴ്ച്ചകളിൽ പകൽ 11 മുതൽ നാല് വരെയുള്ള സമയത്ത് കോടതിപരിസരത്ത് വെച്ച് പിതാവിന് കുട്ടിയെ കാണാമെന്നും സംസാരിക്കാമെന്നായിരുന്നു കുടുംബകോടതി ഏർപ്പെടുത്തിയ വ്യവസ്ഥ. കുട്ടിയുടെ മാനസിക അവസ്ഥ കണക്കിലെടുത്ത് മറ്റെവിടെയെങ്കിലും വെച്ച് കൂടിക്കാഴ്ച്ചയ്ക്കുള്ള അവസരം ഒരുക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പിതാവ് കേരളാഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടർന്ന്, പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. കോടതിപരിസരത്ത് […]
പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഒറീസ സ്വദേശി പിടിയിൽ
മൂവാറ്റുപുഴ: പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കറുകുറ്റിയിൽ താമസിക്കുന്ന ഒറീസ സ്വദേശി ആകാശ് (43) നെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. വാഴപ്പിള്ളിയിലെ കഫേ മനാറ റസ്റ്റോറൻറിൽ ജീവനക്കാരനായ ആസാം സ്വദേശിയായ സാബിർ അഹമ്മദിനെയാണ് കത്തികൊണ്ട് കഴുത്തിന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. ഇയാൾ റസ്റ്റോറൻറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചിരുന്നു. ഇത് സാബിർ ഉടമയാട് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. എസ്.ഐമാരായ മാഹിൻ സലിം, വിഷ്ണു […]
അതിദരിദ്ര കുടുംബത്തിലെ വിദ്യാർഥികൾക്ക് എല്ലാ ബസുകളിലും സൗജന്യ യാത്ര; നവംബർ 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി – പ്രൈവറ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ നിർദേശം പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 18 ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധനയിൽ 64,006 കുടുംബങ്ങളുണ്ടെന്നാണു കണ്ടെത്തിയത്.മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറത്തും 11.4% തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്. പ്രധാനമായും 4 ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം […]
അപൂര്‍വ രോഗം ബാധിച്ച് ഒരുവയസുകാരി; ജീവന് നിലനിര്‍ത്താന്‍ ആവശ്യം രണ്ടര കോടി
ആലപ്പുഴ: അപൂര്‍വ ജനിതക രോഗം ബാധിച്ച ഒരു വയസുകാരിയുടെ ചികിത്സയ്ക്ക് വേണ്ടി മാതാപിതാക്കള്‍ സഹായം തേടുന്നു. ആലപ്പുഴ സ്വദേശികളായ കാഞ്ഞിരംചിറ പുളിമൂട്ട്പറമ്പില്‍ മൈക്കിള്‍ ആന്‍ഡ്രൂസിന്റെയും ട്രീസയുടെയും ഏക മകളായ സെറ നൈലിന് വേണ്ടിയാണ് ധനസഹായം തേടുന്നത്. അപൂര്‍വ ജനിതക രോഗമായ ‘ഇന്‍ഫന്റൈല്‍ ഹൈപ്പോഫോസ്ഫാറ്റാസിയ’യാണ് സെറയ്ക്ക്. ജനിച്ച് അഞ്ചാം മാസമാണ് സെറയ്ക്ക് ഈ അപൂര്‍വ്വ രോഗം കണ്ടെത്തിയത്. ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കുട്ടിയായാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് കുടുംബം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുട്ടിക്ക് ഇത്തരത്തില്‍ […]
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്ക് പരോൾ
കൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് പരോള്‍ നൽകാൻ ജയിൽ ഡിജിപിയോടാണ് ഹൈക്കോടതിയുടെ നിർദേശം. പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പരാതിക്കാരിയുടെ ആവശ്യം ന്യായമെങ്കിൽ കണ്ണടയ്ക്കാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി. യ്യുർ സെൻട്രൽ ജയിലിൽ ഏഴുവർഷമായി കഴിയുന്ന പ്രതിക്കാണ് പരോൾ.