FEATURED
News Vision
- August 26, 2023
738 views 0 sec

കാലടി: അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലാമറ്റം ഒക്കൽ പോത്തൻ വീട്ടിൽ ജോയൽ (27) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മരോട്ടിച്ചുവട് ഭാഗത്ത് വച്ച് സ്റ്റീയറിംഗിൽ നിന്ന് കയ്യെടുത്തും, പാട്ടിനൊപ്പം താളം പിടിച്ചും ആളുകൾക്ക് അപകടം വരുത്തുന്ന വിധത്തിൽ ഇയാൾ വാഹനം ഓടിക്കുകയായിരുന്നു. കാലടി അങ്കമാലി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഏയ്ഞ്ചൽ ബസാണ് ജോയൽ ഓടിച്ചത്. ബസിൽ യാത്രക്കാർ ഉളളപ്പോഴായിരുന്നു അപകടകരമായി ബസ് ഓടിച്ചത്. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ […]

...
FEATURED
News Vision
- August 26, 2023
2,929 views 0 sec

കാലടി : സ്വകാര്യ ബസ് അപകടകരമായ രീതിയിൽ ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്. ബസിലെ പാട്ടിനൊപ്പം താളം പിടിച്ചും, സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമായിരുന്നു ഡ്രൈവറുടെ അഭ്യാസം. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ മറ്റ് ജീവനക്കാരും ഡ്രൈവര്‍ക്ക് ഒപ്പം കൂടി. ആഗസ്റ്റ് 14 ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തു വന്നത്. ദൃശ്യങ്ങൾ […]

...
FEATURED
News Vision
- August 26, 2023
2,178 views 1 sec

പെരുമ്പാവൂർ: എംസി റോഡിൽ വല്ലത്ത് വെച്ച് പിറകെ വന്ന ടിപ്പർ ടോറസ് ലോറി ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടർ മരിച്ചു .കാഞ്ഞൂർ ആങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിൻ്റെ മകൾ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ’ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ക്രിസ്റ്റി ജോസ്.അവിവാഹിതയാണ്. വല്ലം-പാറപ്പുറം പുതിയ പാലം വഴി ആശുപത്രിയിലേക്ക് പോകുന്നതിനായി […]

...
FEATURED
News Vision
- August 24, 2023
315 views 0 sec

കാലടി: മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ടാപ് ഡാൻസ് ഫെസ്റ്റിവൽ ഓഗസ്റ്റ് 26, 27 തീയതികളിൽ കാലടിയിൽ നടക്കും. അദ്ധ്യാപികമാരെ കൂടാതെ ഉദ്യോഗസ്ഥകളും ജൂനിയർ കലാകാരികളും പങ്കെടുക്കും. ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ ശ്രീശങ്കര നാട്യസഭയുടെ സഹകരണത്തോടെയാണ് പരിപാടി അരങ്ങേറുക. നൃത്തപ്രതിഭകളെ വാർത്തെടുക്കുന്ന തരംഗം, അരങ്ങ്, പരമ്പര എന്നീ പ്രൊജക്റ്റ്‌കളിൽ പരിശീലനം നേടിയ കലാകാരികളാണ് ടാപ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. പ്രത്യേക പരിശീലനരീതിയും ടാപ് ഫെസ്റ്റിവൽ എന്ന ആശയവും രുപകരിച്ചിട്ടുള്ളത് കലാസംഘാടകനായ പ്രൊഫ. പി. വി. പീതാംബരനാണ്. […]

...
FEATURED
News Vision
- August 20, 2023
351 views 2 sec

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിൽ ബിടെക്, എംടെക് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്ങ്, പവർ ഇലട്രോണിക്‌സ് ആന്റ് പവർ സിസ്റ്റംസ്, വിഎൽഎസ്‌ഐ ആന്റ് എംബഡഡ് സിസ്റ്റംസ്), എംബിഎ, എംസിഎ എന്നീ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് ആഗസ്റ്റ് 21, 22 തിയതികളിൽ സ്‌പ്പോട്ട് അഡ്മിഷൻ നടക്കും. താത്പര്യമുളളവർ  www.admissions.adishankara.ac.in എന്ന വെബ്‌സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9995533744, 9446523599

...
FEATURED
News Vision
- August 16, 2023
462 views 0 sec

കൊച്ചി: എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതാണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പൊലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാർ തടഞ്ഞുവച്ച പൊലീസുകാരെ രാമമംഗലം പൊലീസ് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.  സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ […]

...
FEATURED
News Vision
- August 15, 2023
482 views 0 sec

പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വളർത്തു പൂച്ചയെ മോഷ്ടിച്ച കാര്യം. അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടിൽ സുനിൽ (42) നെയാണ് 20 ഗ്രാം കഞ്ചാവുമായി അല്ലപ്ര ഭാഗത്ത് നിന്ന് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. തുടർന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിലകൂടിയ ഇനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചയെ കാണപ്പെട്ടു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മനക്കപ്പടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. പൂച്ചയുടെ ഉടമ അല്ലപ്ര, ആക്ക പറമ്പിൽ മജുന തമ്പി പെരുമ്പാവൂർ പോലീസിൽ പരാതി […]

...
FEATURED
News Vision
- August 14, 2023
275 views 0 sec

കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തി. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടഞ്ഞു.ആർച്ച് ബിഷപ്പിന് നേരെ കുപ്പിയേറിയുകയും ചെയ്തു.  സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. എകീകൃത കുർബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. […]

...
FEATURED
News Vision
- August 14, 2023
303 views 1 sec

എറണാകുളം: മഹാരാജാസ് കോളേജില്‍ അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളേജിന്റെ നടപടി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് […]

...
FEATURED
News Vision
- August 14, 2023
370 views 0 sec

തൃപ്പൂണിത്തുറ:  ചെടിച്ചട്ടിയിൽ കഞ്ചാവ് തൈകൾ നട്ടു വളർത്തിയ ഐടി ജീവനക്കാരനെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുറക്കാട് പഴങ്ങനാട് പ്രഗീത് ഭവനിൽ പ്രഗീതിനെയാണ് (39) അറസ്റ്റ് ചെയ്തത്. എസ്എൻ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് പ്രതി 2 കഞ്ചാവ് തൈകൾ വളർത്തിയത്. ഇവിടെ നിന്ന് 7 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ പി.എച്ച് സമീഷ്, എസ്ഐ വി.ആർ. രേഷ്മ, എഎസ്ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു, പോൾ മൈക്കിൾ, […]

...
FEATURED
News Vision
- August 14, 2023
544 views 3 sec

കാലടി: പെരുമ്പാവൂർ-ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച വല്ലംകടവ്-പാറപ്പുറം പാലം യാഥാർഥ്യമാവുന്നു. 23 കോടി ചെലവിട്ടാണ് പെരിയാറിന് കുറുകെ പാലം നിർമിച്ചത്. 24-ന് 10-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമാണം 2016-ൽ തുടങ്ങിയെങ്കിലും 2018-ലെ വെള്ളപ്പൊക്കത്തിൽ പണികൾ മുടങ്ങി. പഴയ കരാറുകാരനെ മാറ്റി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് വീണ്ടും ടെൻഡർ ചെയ്തു. ടെൻഡർ തുകയെക്കാൾ കൂടുതൽ തുക […]

...
FEATURED
News Vision
- August 13, 2023
332 views 0 sec

അങ്കമാലി: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു. പീച്ചാനിക്കാട് മുന്നൂർപ്പിള്ളി വീട്ടിൽ അഭിനവ് രവിയാണ് മരിച്ചത്. പതിമൂന്നു വയസ്സ് ആയിരുന്നു. കൊരട്ടി എൽഎഫ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കറുകുറ്റി പതിനഞ്ചാം വാർഡിൽ ഉപയോഗ ശൂന്യമായി കിടന്ന പാറക്കുളത്തിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീണത്. മറ്റു കുട്ടികൾ […]

...
FEATURED
News Vision
- August 13, 2023
529 views 0 sec

ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയ വ്യക്തിക്കെതിരെ നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പനങ്ങാട്‌ പൊലീസ്‌ കേസെടുത്തു. നിരന്തരം മോശം പരാമർശം നടത്തി അപമാനിക്കുന്നുവെന്നാണ്‌ പരാതിയെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്.ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ്‌ വ്യക്തമാക്കി. കൊച്ചി സിറ്റി പൊലീസ് കമീഷണർക്കാണ്‌ ടൊവിനോ പരാതി നൽകിയത്‌. പരാതി അന്വേഷണത്തിനായി പനങ്ങാട്‌ പൊലീസിന്‌ കൈമാറുകയായിരുന്നു.

...
FEATURED
News Vision
- August 12, 2023
353 views 0 sec

കൊച്ചി : നെടുമ്പാശേരിയിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി പിടിയിലായത്. 13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്. ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടകത്ത് ദിവസേനെ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ പൊലീസ് വീണ്ടും സ്വർണ്ണം പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് ഇറങ്ങിയ […]

...
FEATURED
News Vision
- August 12, 2023
447 views 0 sec

നെടുമ്പാശേരി: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ. കൊല്ലം ചവറ കൊറ്റൻ കുളങ്ങര അരുൺ ഭവനിൽ അപർണ്ണ (34), നീണ്ടകര പുത്തൻ തുറ മേടയിൽ വീട്ടിൽ ആരോമൽ (24), പുത്തൻ തുറ വടക്കേറ്റത്തിൽ വീട്ടിൽ അനന്ദു (24), പുത്തൻ തുറ കടുവിങ്കൽ വീട്ടിൽ ഗൗതം കൃഷ്ണ (23) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. നെടുമ്പാശേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പതിനെട്ട് ലക്ഷം രൂപയാണ് നാൽവർ സംഘം തട്ടിയത്. വീടുപണിയുടെ ആവശ്യം എന്നു […]

...
FEATURED
News Vision
- August 12, 2023
422 views 0 sec

കാലടി: കാലടി മറ്റൂരിൽ അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും ലോട്ടറിടിക്കറ്റുകൾ മോഷ്ട്ടിച്ചു. കാലടി പിരാരൂർ സ്വദേശി അപ്പുവിന്റെ ലോട്ടറികളാണ് സൈക്കിളിലെത്തിയ ആൾ മോഷ്ട്ടിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ മറ്റൂർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മറ്റൂരിലാണ് സ്ഥിരമായി അപ്പു ലോട്ടറി വിൽക്കുന്നത്. അപ്പുവിന്റെ ഭാര്യ രമയ്ക്ക് ഒപ്പമാണ് വിൽപ്പന നടത്താറ്. രമയും അന്ധയാണ്. ഇന്ന് അപ്പുമാത്രമാണ് വിൽപ്പനക്കെത്തിയിുരന്നത്. ലോട്ടറി വാങ്ങാനെന്ന പേരിൽ എത്തിയ ആളാണ് ലോട്ടറികളുമായി കടന്ന് കളഞ്ഞത്. 24 ലോട്ടറികളാണ് നഷ്ട്ടമായത്. സംഭവമറിഞ്ഞ് സമീപത്ത് […]

...
FEATURED
News Vision
- August 11, 2023
353 views 0 sec

ആലുവ: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ അഞ്ചംഗം സംഘം അറസ്റ്റിൽ . തോട്ടക്കാട്ടുകര കൊല്ലങ്ങാടൻ എഡ്വിൻ (29), മുപ്പത്തടം എരമം കരിപ്പുഴപ്പറമ്പ് അബ്ദുൾ മുഹാദ് (30), ദേശം മണിവിലാസം പ്രസാദ് (31) ബൈപ്പാസ് പുതുമനയിൽ കമാൽ (26), ദേശം പുഷ്പകത്തുകുടി കിരൺ (32) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആലുവ ബൈപ്പാസിൽ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന ബിലാലിന്റെ അടുത്തേക്ക് എത്തിയ […]

...
FEATURED
News Vision
- August 11, 2023
338 views 0 sec

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ആൻ്റണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പൊലീസ് സ്ഥലത്തെത്തി. പരിശോധിച്ചു വരികയാണ്

...
FEATURED
News Vision
- August 10, 2023
360 views 3 sec

മലയാറ്റൂർ കുരിശുമുടി അടിവാരത്ത് വിനോദ സഞ്ചാര വകുപ്പ് നിർമിച്ച ശുചിമുറി സമുച്ചയം നാശത്തിന്റെ വക്കിൽ. വിനോദ സഞ്ചാരികൾക്കും തീർഥാടകർക്കും ശുചിമുറികൾ ഉപകാരപ്രദമാകുന്നില്ല. മാത്രമല്ല സാമൂഹിക വിരുദ്ധർ ഇവിടെ താവളമാക്കുകയും ചെയ്തിരിക്കുന്നു. ശുചിമുറി സമുച്ചയത്തിലെ സ്റ്റീൽ ടാപ്പുകൾ മോഷണം പോയിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ശുചിമുറി കെട്ടിടങ്ങളുടെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ടാപ്പുകൾ ഇല്ലാത്തതിനാൽ ശുചിമുറികളിലേക്കുള്ള പൈപ്പുകൾ അടച്ചു. ടാപ്പുകൾ പുനഃസ്ഥാപിച്ചാലേ ശുചിമുറികൾ ഉപയോഗിക്കാൻ കഴിയൂ. സ്ത്രീകൾക്കും […]

...
FEATURED
News Vision
- August 10, 2023
369 views 0 sec

കാലടി: പെൺസുഹൃത്തിനെ കബളിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത യുവാവ് പിടിയിൽ. കണ്ണൂർ പാപ്പിനിശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ് (28) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറ് പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പെൺസുഹൃത്തും ഇയാളും ഒരുമിച്ച് ശ്രീഭൂത പുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. പലപ്പോഴായി ഇയാൾ ഓരോ കള്ളങ്ങൾ പറഞ്ഞ് പത്ത് പവൻ സ്വർണ്ണം വാങ്ങി. പിന്നീട് ആറ് പവൻ സ്വർണ്ണം ബലമായും തട്ടിയെടുത്തു. ഇത് തിരികെ ചോദിച്ചപ്പോൾ യുവതിയെ മർദ്ദിക്കുയായിരുന്നു. […]

...