FEATURED
News Vision
- January 21, 2025
1,136 views 0 sec

നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു.ചൊവ്വാഴ്ച പുലർച്ചെ ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നും മാതാവിനൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്.  വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

...
FEATURED
News Vision
- October 5, 2024
2,392 views 3 sec

നെടുമ്പാശ്ശേരി : ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിലായി കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) പുതിയ പാലങ്ങൾ നിർമിക്കുന്നു. ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂർ-ചൊവ്വര, മഠത്തിമൂല എന്നിവിടങ്ങളിലെ നിലവിലെ കലുങ്കുകൾക്കുപകരം വീതികൂടിയ പുതിയ പാലങ്ങളും കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കരയെയും കാലടി പഞ്ചായത്തിലെ പിരാരൂരിനെയും ബന്ധിപ്പിക്കുന്ന ചപ്പാത്തിനുപകരം പുളിയാമ്പിള്ളി പാലവുമാണ് നിർമിക്കുന്നത്. പാലങ്ങൾ നിർമിക്കുന്നതിനായി സിയാൽ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് അറിയിച്ചിട്ടുണ്ടെന്ന് എം.എൽ.എ.മാരായ അൻവർ സാദത്തും റോജി എം. ജോണും അറിയിച്ചു. പുതിയ പാലങ്ങൾ നിർമിക്കണമെന്ന് മുഖ്യമന്ത്രിയെയും സിയാൽ അധികൃതരെയും നിരന്തരം ബന്ധപ്പെട്ട് […]

...
FEATURED
News Vision
- September 1, 2024
4,830 views 0 sec

കാലടി: കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോയ് തോമസിനെ ആണ് ചെങ്ങമനാട് സ്റ്റേഷൻ പരിധിയിൽ ചാലക്കുടി പുഴയുടെ തീരത്ത് മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച്ച വൈകീട്ടാണ് മൃതദേഹം കണ്ടത്. കാലടിയിൽ സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഇയാളെ കാണാതായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ.

...
FEATURED
News Vision
- August 6, 2024
2,001 views 0 sec

കാലടി: തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. മഞ്ഞപ്ര അറക്കൽ ചൊക്കി ഡാനിയലിൻ്റെയും അഞ്ജലിയുടെയും ഏകമകൾ ധുവാൻ മരിയ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള തോട്ടിൽ വീണ നിലയിൽ കാണുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

...
FEATURED
News Vision
- August 6, 2024
1,172 views 0 sec

ആലുവ: പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട പതിനെട്ടര കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ കരുമാത്ര കരുപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിന് സമീപം കഞ്ചാവ് വില്പനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്യുന്നത്. […]

...
FEATURED
News Vision
- July 17, 2024
1,434 views 0 sec

കാലടി: അതിശക്തമായ മഴയും, കാറ്റും മൂലമുള്ള പ്രതികൂലകാലാവസ്ഥയെ തുടർന്ന് മലയാറ്റൂർ മഹാഗണിത്തോട്ടം ഇക്കോ ടൂറിസം കേന്ദ്രം അടുത്ത മൂന്ന് ദിവസങ്ങളിൽ (18, 19, 20) അടച്ചിടുമെന്ന് മലയാറ്റൂർ എഫ്ഡിഎ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

...
FEATURED
News Vision
- July 6, 2024
1,128 views 0 sec

മലയാറ്റൂർ∙ കാലടി– മലയാറ്റൂർ റോഡ് കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹമായി. പലയിടത്തും അഗാധമായ കുഴികളാണ്. ചെറിയ കുഴികളും അനേകമുണ്ട്. നീലീശ്വരം കമ്പനിപ്പടി മുതൽ മലയാറ്റൂർ താഴത്തെ പള്ളി വരെയുള്ള ഭാഗമാണ് കൂടുതൽ തകർന്നു കിടക്കുന്നത്. കമ്പനിപ്പടി ട്രാൻസ്ഫോമർ, പള്ളുപ്പേട്ട, ഗോതമ്പ് റോഡ്, മലയാറ്റൂർ ആശുപത്രി ഭാഗങ്ങളിൽ അപകടകരമായ കുഴികളാണ്. ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും അപകടത്തിൽ പെടുന്നു. ഇതുവഴി ഇരുചക്ര വാഹനത്തിലോ ഓട്ടോറിക്ഷയിലോ സഞ്ചരിച്ചാൽ നടുവേദന ഉറപ്പ്. ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർ സൂക്ഷിച്ചിരുന്നില്ലെങ്കിൽ െതറിച്ചു വീഴാൻ സാധ്യതയേറെയാണ്. […]

...
FEATURED
News Vision
- July 5, 2024
1,373 views 3 sec

കൊച്ചി: അച്ചടിമാധ്യമങ്ങളിലെ മികച്ച ഫീച്ചറിനുള്ള ‘ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്’ ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബങ്ങളിലെ ജീവിതസ്ഥിതി പഠനവിധേയമാക്കി, 2024 ഫെബ്രുവരി 18-22 തിയതികളിൽ അഞ്ച് അധ്യായങ്ങളിലായി ദീപിക പ്രസിദ്ധീകരിച്ച “കാടിറക്കം ആധികാലം’ എന്ന പരന്പരയ്ക്കാണു പുരസ്കാരം. ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകളിൽ പീപ്പിൾ ഫോക്കസ്ഡ് ഫീച്ചർ വിഭാഗത്തിലുള്ള ഈ പുരസ്കാരം ജൂലൈ ഒന്പതിനു കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഇൻഡിവുഡും – ഏരീസ് കലാനിലയവും സംയുക്തമായി സംഘടിപ്പിക്കുന്ന […]

...
FEATURED
News Vision
- July 5, 2024
2,468 views 0 sec

കാലടി: കാലടിയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ഷിനു മാത്യുവാണ് മരിച്ചത്. 31 വയസായിരുന്നു. കാലടി മാണിക്കമംഗലത്താണ് സംഭവം. ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്കമംഗലത്തേക്ക് തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും. പിന്നീട് നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം വ്യക്തമായിട്ടില്ല. ഇത് പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഭവത്തിൽ കാലടി […]

...
FEATURED
News Vision
- June 25, 2024
1,477 views 0 sec

കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്തിലെ വാര്യട്ടുപുരം കോഴിക്കാടൻ പടി റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയുടെ കൈയ്ക്ക് പൊട്ടൽ. വീട്ടമ്മയുടെ വിദേശയാത്ര മുടങ്ങി. വാര്യാട്ടുപുരം ക്ഷേത്രത്തിന് എതിർ വശത്തുള്ള റോഡിലെ കുഴിയിലാണ് വീണത്. തിങ്കളാഴ്ച്ച രാവിലെയാണ് സ്കൂട്ടറിൽ വരികയായിരുന്ന വീട്ടമ്മ റോഡിലെ വൻ കുഴിയിൽ വീഴുന്നത്. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുത്തയാഴ്ച്ച വിദേശത്തുള്ള മകളുടെ അടുത്ത് പോകാനിരുന്നതായിരുന്നു വീട്ടമ്മ. കൈയ്ക്ക് പൊട്ടൽ സംഭവിച്ചതോടെ യാത്രയും മുടങ്ങി. വൻ അപകട കെണിയാണ് ഇവിടെ. കുത്തനെയുള്ള ഇറക്കത്തിന് സമീപത്ത് […]

...
FEATURED
News Vision
- May 26, 2024
1,351 views 0 sec

ആലുവ: ആലുവയിൽ നിന്ന്  കാണാതായ 12 കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് നിന്നാണ് കണ്ടെത്തി. ബംഗാൾ സ്വദേശിയായ സുഹൃത്തിനോടൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത് മുർഷിതാബാദിൽ നിന്നെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ഥലം കണ്ടെത്തിയത്. ബംഗാളിൽ നിന്ന് ഈയിടെ മാതാപിതാക്കളോടൊപ്പനത്തിയ പെൺകുട്ടിയെ ആലുവ എടയപ്പുറം ഭാഗത്ത് നിന്നാണ് വൈകിട്ടോടെ കാണാതായത്. പെൺകുട്ടി രണ്ട് യുവാക്കളോടൊപ്പം പോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബാലികയെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയി പീഡിപ്പിച്ച സ്ഥലത്തിനോടടുത്താണ് […]

...
FEATURED
News Vision
- May 19, 2024
1,756 views 0 sec

കാലടി: കാലടിയിലെ ബിജെപി നേതാവ് സലീഷ് ചെമ്മണ്ടൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. മൃതദേഹം അങ്കമാലി എൽ എഫ് ആശുപത്രിയിൽ. കാലടി മാണിക്കമംഗലം സ്വദേശിയാണ്.

...
FEATURED
News Vision
- May 18, 2024
654 views 0 sec

കൊച്ചി: കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോ‍ഡ്ജിൽ  വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. തുടർന്ന് നടത്തിയ  പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. വരാപ്പുഴ സ്വദേശിനിയായ അൽക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി […]

...
FEATURED
News Vision
- May 13, 2024
771 views 0 sec

ആലുവ: മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് മാധ്യമപ്രവർത്തക ജിഷയുടെ വീടാണ് […]

...
FEATURED
News Vision
- May 4, 2024
418 views 0 sec

കൊച്ചി:കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി. അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. […]

...
FEATURED
News Vision
- May 2, 2024
748 views 1 sec

ചെങ്ങമനാട്: ഭർത്താവിനും, ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്ക്ലോറി തട്ടി വീണ് അതേ ലോറി കയറി മരിച്ചു. ഭർത്താവും, മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിൻ്റെ ഭാര്യ സിജിയാണ് (38) മരിച്ചത്. അത്താണി- പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 4.25നായിരുന്നു അപകടം. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ച കാർ മുന്നറിയിപ്പില്ലാതെ […]

...
FEATURED
News Vision
- May 2, 2024
493 views 0 sec

പെരുമ്പാവൂർ: ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പ്രതികൾ പിടിയിൽ .കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20), ചൂരമുടി പൊന്നിടത്തിൽ വീട്ടിൽ സൂര്യ (20) എന്നിവരെയാണ് എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. 24 ന് വെങ്ങോല മാർ ബഹനാം സഹദ് വലിയപള്ളി, 28ന് രാത്രി പെരുമാലി സെൻറ് ജോർജ് യാക്കോബായ പള്ളി എന്നീ പള്ളികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് […]

...
FEATURED
News Vision
- March 30, 2024
1,940 views 0 sec

മലയാറ്റൂരിൽ തീർത്ഥാനത്തിനെത്തിയ 2 പേർ കൂടി പുഴയിൽ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണികണ്ഠൻ, റൊണാൾഡ് എന്നി വരാണ് മരിച്ചത്. മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഉച്ചയ്ക്കാ യിരുന്നു സംഭവം. 5 പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. രാവിലെ തീർത്ഥാടത്തിനെത്തിയ വൈപ്പിൻ സ്വദേശി സനോജ് പുഴയിൽ മുങ്ങി മരിച്ചിരുന്നു. ഇതോടെ മരണം മൂന്നായി.

...
FEATURED
News Vision
- March 22, 2024
351 views 0 sec

ആലുവ:പതിനാറ് ഗ്രാം ബ്രൗൺ ഷുഗറുമായി അതിഥിത്തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി അബ്ദുൾ കാഷിം (23) ആലങ്ങാട് പോലീസിന്‍റെ പിടിയിലായി. മനയ്ക്കപ്പടി ആലുംപറമ്പിലെ ഫാം ഹൗസ് ജീവനക്കാരനാണ്. ബാഗിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചെറിയ ഡപ്പികളിലാക്കി അതിഥിത്തൊഴിലാളികൾക്കും യുവക്കാൾക്കുമാണ് വിൽപ്പന. ഇത്തരം നിരവധി ഡപ്പികളും കണ്ടെടുത്തു. ആസാമിൽ നിന്നുമാണ് ബ്രൗൺ ഷുഗർ കൊണ്ടുവന്നത്. നിരീക്ഷണത്തിലായിരുന്ന ഇയാളെ വ്യാഴാഴ്ച രാത്രിയാണ് പിടികൂടിയത്. ഇൻസ്പെക്ടർ സി.കെ.രാജേഷ്, എസ്.ഐ ടി.ജി.രാജേഷ്, എ.എസ്.ഐ കെ.കെ.മനോജ് കുമാർ, സീനിയർ സിപിഒമാരായ ഇ.എം.ജലീഷ്, മുഹമ്മദ് […]

...
FEATURED
News Vision
- March 22, 2024
442 views 0 sec

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ നടക്കുന്ന സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 89 കേസുകൾ രജിസ്റ്റർ ചെയ്തു. കുന്നത്തു നാട് 8, മുളന്തുരുത്തി 7 വീതം കേസുകളെടുത്തു. മദ്യവിൽപ്പനയും പൊതുസ്ഥലത്തുള്ള ഉപയോഗവുമായി ബന്ധപ്പെട്ട് 253 കേസുകൾ രജിസ്റ്റർ ചെയ്തു. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്. 18 കേസുകൾ. പറവൂരിൽ 16, നെടുമ്പാശേരിയിൽ 14 എന്നിങ്ങനെ കേസുകൾ എടുത്തിട്ടുണ്ട്. നിരന്തര കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ 97 പേരെ കണ്ടെത്തി അവർക്ക് […]

...