07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
2,662 views 4 sec 0 Comment

അങ്കമാലി അർബൻ സർവീസ് സഹകരണ സംഘത്തിൽ നടന്നത് 55 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; 20 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

admin - January 9, 2024

അങ്കമാലി: അങ്കമാലി അർബൻ സർവീസ് സഹകരണ സംഘത്തിൽ നടന്നത് 55 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്. ജില്ല സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് 55 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. ആവശ്യമായ രേഖകൾ ഇല്ലാതെയും, സംഘത്തിലെ മെമ്പർമാർ അല്ലാത്തവർക്കും, അർഹതയില്ലാത്തവർക്കും സംഘത്തിൽ നിന്നും ലോണുകൾ അനുവദിച്ചിട്ടുണ്ടെന്നും ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രജിസ്ട്രാർ റൂറൽ ജല്ലാപോലീസ് മേധാവിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ ഡയറക്ടർമാർക്കും ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്തു. 20 പേർക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പി.ടി. പോൾ, പി.വി പൗലോസ്, കെ.ജി രാജപ്പൻ, രശ്മി, ടി.വി ബെന്നി, പി.സി ടോമി, ടി.പി ജോർജ്, വി.ഡി ടോമി, എം.വി സെബാസ്റ്റ്യൻ, മാർട്ടിൻ ജോസഫ്, വൈശാഖ് എസ് ദർശൻ, മേരി ആന്റണി, എൽസി വർഗീസ്, ലക്‌സി ജോയ്, വി.ജെ ലൈബി, കെ ബിജു ജോസ്, കെ.ഐ ഷൈജു, അനില എ പിള്ള, വി.പി ജിപ്‌സി, കെ.ബി ഷീല എന്നിവർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ഭരണസമിതിയും ജീവനക്കാരും ചേർന്നുള്ള സംഘടിത തട്ടിപ്പാണ് സംഘത്തിൽ നടന്നിരിക്കുന്നതും. കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയുമായി മുന്നോട്ട് പോകുന്ന ജില്ല സഹകരണ വകുപ്പ് നാല്പത്തിയഞ്ച് ദിവസത്തിനകം താത്കാലിക പ്രശ്‌നപരിഹാരമുൺാകുമെന്നാണ് കരുതുന്നത്. 2002 മുതലാണ് അങ്കമാലി അർബൻ സർവീസ് സഹകരണ സംഘം പ്രവർത്തനം തുടങ്ങുന്നത്. പ്രാദേശിക കോൺഗ്രസ് നേതാവ് ആയിരുന്ന പി ടി പോളിന്റെ വിശ്വാസ്യതയിൽ ബാങ്കിലേക്ക് നിക്ഷേപമെത്തുകയായിരുന്നു. തുടർന്ന് അർഹതരായവർക്കും വേപ്പെട്ടവർക്കുമെല്ലാം വായ്പയും നൽകി. പി ടി പോളിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പില്ലാതെയാണ് ഭരണസമിതി വർഷങ്ങൾ തുടരുന്നത്. എന്നാൽ പോളിന്റെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വരുന്നത്.

എഫ്‌ഐആറിന്റെ പകർപ്പ്‌

വ്യാജരേഖയുണ്ടാക്കി വീണ്ടും വായ്പയെടുത്ത തുക കൊണ്ടാണ് ഭരണസമിതി അംഗങ്ങളും ഇവരുമായി ബന്ധപ്പെട്ടവരും എടുത്ത വായ്പ, തിരിച്ചടച്ചതും പുതുക്കി വെച്ചതുമെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കളായ ഭരണസമിതി അംഗങ്ങളുടെ കൈയ്യിൽ പല ആവശ്യങ്ങൾക്കായി നാട്ടുകാർ നൽകിയ തിരിച്ചറിയൽ രേഖകൾ, വ്യാജ രേഖ ഉൺാക്കുന്നതിനായി ഉപയോഗിച്ചു. ശരിയായ വായ്പയാണോ അതോ വ്യാജരേഖ വഴിയുള്ള വായ്പയാണോ എന്നറിയുന്നതിനാണ് ബാങ്ക് രേഖകളിൽ ഉള്ളവർക്ക് നോട്ടീസ് അയക്കുന്നതെന്നാണ് എറണാകുളം ജില്ല സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാർ വിശദീകരിക്കുന്നത്. ബാങ്ക് രേഖകളുടെ പരിശോധന തുടരുകയാണെന്നും ഇത്തരം നോട്ടീസ് കിട്ടുന്നവർ ആശങ്കപ്പെടേതില്ലെന്നും ജില്ല സഹകരണ വകുപ്പും വ്യക്തമാക്കുന്നു. വ്യജരേഖയുണ്ടൺാക്കി തട്ടിപ്പ് നടത്തിയ ഡയറക്ടർമാരുടെ സ്വത്തുക്കൾ കൺണ്ട് കെട്ടി പ്രശ്‌നത്തിൽ പരിഹാരം കാണണമെന്ന ആവശ്യവും ശക്ത്തമായിട്ടുണ്ട്.

യഥാർത്ഥ വായ്പ തിരിച്ചടവ് മുടങ്ങിയവരിൽ നിന്ന് പണം തിരിച്ചടപ്പിക്കാൻ നടപടികൾ തുടങ്ങി. ഈ രീതിയിൽ പരമാവധി ഒന്നരമാസത്തിനുള്ളിൽ പ്രശ്‌നപരിഹാരത്തിനാണ് സഹകരണ വകുപ്പിന്റെ ശ്രമം. വ്യാജരേഖ ഉണ്ടാക്കി നടത്തിയ തട്ടിപ്പിൽ ഭരണസമിതി അംഗങ്ങൾക്കും ബാങ്ക് ജീവനക്കാർക്കും പങ്കുണ്ടെന്ന്‌ തെളിഞ്ഞതോടെയാണ് ജില്ല സഹകരണ വകുപ്പ് ഇവർക്കെതിരെ ആലുവ റൂറൽ പൊലീസിന് പരാതി നൽകിയത്.

സംഘം പ്രസിഡണ്ടായിരുന്ന പി ടി പോളിനെ രണ്ട് മാസം മുമ്പ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

 

PREVIOUS

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാൻഡ് ചെയ്തു

NEXT

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ, 2 ദിവസം, കൊച്ചിയിൽ റോഡ് ഷോ
Related Post
March 16, 2024
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ
January 7, 2025
സ്വാമി ഗിരിശാനന്ദജി കാലടിയില്‍
August 23, 2025
കാലടിയിൽ ഗണേശോത്സവം 25,26,27 തീയതികളിൽ
May 12, 2024
നോമ്പുതുറക്കെത്തി വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും മൂന്ന് പ്രതികൾ പിടിയിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved