07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Ernakulam
1,167 views 1 sec 0 Comment

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ ചരക്ക് ലോറി തട്ടി മരിച്ചു

admin - May 2, 2024

ചെങ്ങമനാട്: ഭർത്താവിനും, ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്ക്ലോറി തട്ടി വീണ് അതേ ലോറി കയറി മരിച്ചു. ഭർത്താവും, മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിൻ്റെ ഭാര്യ സിജിയാണ് (38) മരിച്ചത്. അത്താണി- പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 4.25നായിരുന്നു അപകടം. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.

മുന്നിൽ സഞ്ചരിച്ച കാർ മുന്നറിയിപ്പില്ലാതെ പൊടുന്നനെ റോഡരികിൽ പാർക്ക് ചെയ്തു.അതോടെ സ്കൂട്ടർ വേഗത കുറച്ച് വലത്തോട്ട് തിരിക്കുന്നതിനിടെയാണ് വഴിയോരത്തെ അപകടാവസ്ഥയിൽ നിറഞ്ഞ ചരലിൽ കയറി തെന്നി സ്കൂട്ടർ നിയന്ത്രണം വിട്ടത്.ഈ സമയമാണ് സമാന്തരമായെത്തിയ ചരക്ക് ലോറി തട്ടുകയും സിജി വലത്തോട്ട് വീഴുകയും ചെയ്തത്. ടയറിൽ കുടുങ്ങി വലിച്ചിഴച്ച സിജിയുടെ ദേഹത്ത് ലോറിയുടെ ടയർ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. ബൈജുവും, കുട്ടിയും ഇടതുവശത്തേക്ക് വീണതിനാൽ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

കുന്നുകര അയിരൂർ പുതുശ്ശേരി പൗലോസിൻ്റെ മകളാണ് മരിച്ച സിജി. മക്കൾ: അനറ്റ് (പ്ലസ്ടു), അലോൺസ്. സംസ്കാരം വെള്ളിയാഴ്ച ചെങ്ങമനാട് സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ചിത്രം :- അപകടത്തിൽ മരിച്ച സിജി.

PREVIOUS

കൊണ്ടോട്ടിയിലെ ഗുണ്ടാ ആക്രമണം; 5 പ്രതികൾ അറസ്റ്റിൽ

NEXT

ആസാം സ്വദേശിയെ സിമന്റ് മിക്‌സിങ്ങ് മെഷിനിലിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ
Related Post
May 13, 2024
മാധ്യമപ്രവർത്തകയുടെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ
ഗേവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപകർ
September 16, 2023
ആദിശങ്കരയ്ക്ക് ഗവേഷണ പ്രവർത്തനങ്ങൾക്ക് 2.98 കോടി രൂപ അനുവദിച്ചു
August 24, 2023
ടാപ് ഡാൻസ് ഫെസ്റ്റിവൽ ഓഗസ്റ്റ് 26, 27 തീയതികളിൽ കാലടിയിൽ
July 17, 2024
മഹാഗണിത്തോട്ടം മൂന്ന് ദിവസം അടച്ചിടും
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved