അങ്കമാലി: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ ശേഷം ഒരു വർഷത്തോളം ഒളിവിൽക്കഴിഞ്ഞ പ്രതി പിടിയിൽ. കോട്ടയം കടനാട് കാരമുള്ളിൽ ലിജു (53) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. അങ്കമാലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 392.17 ഗ്രാം മുക്കുപണ്ടം സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ച് 15, 31400 രൂപ കൈപ്പറ്റുകയായിരുന്നു ആറ് തവണകളായാണ് ആഭരണങ്ങൾ പണയം വച്ചത്. തുടർന്ന് ഒളിവിൽപ്പോയി. വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ച പ്രതിയെ ഹൈദരാബാദിൽ നിന്നാണ് പിടികൂടിയത്. വേറെയും കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ പി.ലാൽ കുമാർ, എസ്.ഐ എം.എസ് ബിജീഷ്, സി.പി.ഒ മാരായ അജിത് കുമാർ, എം.ആർ മിഥുൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Comments are closed.