
അങ്കമാലി: യുവതിയെ ദ്രാവകം കൊടുത്ത് മയക്കി പീഢിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തുറവൂർ ചാമവളപ്പിൽ വിമൽ ആന്‍റോ വർഗീസ് (39) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി പരിചയത്തിലായ ഇയാൾ കാറിൽക്കയറ്റി മയങ്ങുന്നതിനുള്ള ഏതോ ദ്രാവകം നൽകി ഇയാളുടെ തുറവൂരിലുള്ള വീട്ടിലെത്തിച്ച് പീഢിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ യുവതിയെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും, നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നും ഭീഷണിപ്പെടുത്തി പീഢിപ്പിച്ചു. ഇയാൾക്കെതിരെ കാലടി സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്.