അങ്കമാലി: ഒരു വർഷത്തെ റണ്ണിംങ്ങ് കോൺട്രാക്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകൾക്ക് 3.31 കോടി രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. കറുകുറ്റി-മൂഴിക്കുളം പീച്ചാനിക്കാട് റോഡ്, കറുകുറ്റി-മൂക്കന്നൂർ റോഡ്, മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ്, കറുകുറ്റി-ഏഴാറ്റുമുഖം റോഡ്, കറുകുറ്റി-എളവൂർ റോഡ്, പുളിയനം-മാമ്പ്ര-കറുകുറ്റി റോഡ്, മഞ്ഞപ്ര-ചുള്ളി റോഡ്, വേങ്ങൂർ-കിടങ്ങൂർ റോഡ്, എഫ്.ഐ.റ്റി കണ്ണിമംഗലം റോഡ്, മഞ്ഞപ്ര മലയാറ്റൂർ റോഡ്, എൻ.എച്ച്. ലിങ്ക് റോഡ്,
കറുകുറ്റി-ആഴകം റോഡ്, കരിയാട് മറ്റൂർ റോഡ്, അങ്കമാലി മാർക്കറ്റ് ലാൻഡിംങ് റോഡ്, അങ്കമാലി-മാഞ്ഞാലി- മധുരപ്പുറം റോഡ്, കാലടി-മഞ്ഞപ്ര റോഡ്, ചേരാനെല്ലൂർ ട്രേസ് റോഡ്, വേങ്ങൂർ-നായത്തോട് റോഡ്, ശ്ര്യംഗേരി മഠം റോഡ്, സെബിയൂർ കോളനി റോഡ്, കോടനാട് ബ്രിഡ്ജ് & അപ്രോച്ച് റോഡ്, ഫോർത്ത് മൈൽ എ.എ.റോഡ്, തുറവൂർ-മൂക്കന്നൂർ റോഡ്, ക്യാമ്പ് ഷെഡ് റോഡ്, അങ്കമാലി-മഞ്ഞപ്ര റോഡ്, കറുകുറ്റി-പാലിശ്ശേരി റോഡ്, കിടങ്ങൂർ ബെത്‌ലഹേം റോഡ്, മഞ്ഞപ്ര-വടക്കുംഭാഗം-എടക്കുന്ന് റോഡ്, കാലടി-ആനപ്പാറ-പൂതംകുറ്റി റോഡ്, എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
ഒരു വർഷത്തേക്ക് ഈ റോഡുകളുടെ എല്ലാ അറ്റകുറ്റപണികളും പദ്ധതിയുടെ ഭാഗമായി സമയബന്ധിതമായി നിർവ്വഹിക്കുമെന്ന് എം.എൽ.എ പറഞ്ഞു.