
ആലുവ: പോക്‌സോ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. വാരപ്പെട്ടി പല്ലാരിമംഗലം പുലിക്കുന്നേൽപടി ഭാഗത്ത് കുഴിത്തൊട്ടിയിൽ ഖാലിദ് (47) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു .കഴിഞ്ഞ 29 ന് ആണ് സംഭവം.