ആലുവ: തോട്ടക്കാട്ടുകരയിലെ വീട്ടിൽ നിന്ന് മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കുടിക്കൽ ഷാജഹാൻ (59 ), സഹായി കുട്ടമശേരി കുമ്പശേരി ആസാദ് (39) എന്നിവരാണ് ആണ് ആലുവ പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഓൾഡ് ദേശം റോഡിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണമാണ് ഇയാൾ കവർന്ന് കടന്നു കളഞ്ഞത്. തുടർന്ന് ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാങ്ങളിൽ കഴിഞ്ഞ പ്രതികളെ എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിൽ നിന്നാണ് സാഹസികമായി പിടികൂടിയത്.
മുട്ടം ജയിലിൽ വച്ചാണ് പ്രതികൾ പരിചയപ്പെട്ടത്. മോഷണക്കേസിൽ ഷാജഹാനും, രാസലഹരിക്കേസിൽ ആസാദും തൊടുപുഴമുട്ടം ജയിലിലായിരുന്നു. ജയിലിൽ കഴിഞ്ഞ മാസം 17 ന് ആണ് ഷാജഹാർ ജയിലിൽ നിന്നിറങ്ങിയത്. തുടർന്ന് കൂത്താട്ടുകുളം, തൃശൂർ എന്നിവിടങ്ങളിൽ നിരവധി മോഷണം നടത്തി.ഡിവൈഎസ്പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ ജി.പി മനു രാജ്, എസ് ഐ മാരായ എൽദോസ്, കെ നന്ദകുമാർ ചിത്തുജി, എ എസ് ഐ വിനിൽ കുമാർ സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ ,മുഹമ്മദ് ഷാഹിർ, ജാബിർ, മേരിദാസ്, ബിബിൻ ജോയ് എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്



