ആലുവ: ചാരിറ്റി ബോക്സ് മോഷണം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ആസാം മാരിഗോൺ ജില്ലയിലെ ബോർബോറി ഗ്രാമത്തിൽ ആഷദുൽ ഇസ്ലാം (30)നെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയതത്. മാളികം പീടികയിലെ ചായക്കട കുത്തിത്തുറന്ന് ആറായിരത്തോളം രൂപ അടങ്ങിയ മൂന്ന് ചാരിറ്റി ബോക്സുകളാണ് മോഷ്ടിച്ചത്. ഈ ബോക്സുകൾ ഇയാൾ സുഹൃത്തിൻ്റെ വീട്ടിൽ കൊണ്ടു വച്ചു. സംശയം തോന്നിയ വീട്ടുടമ പോലീസിൽ അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ ജസ്റ്റിൻ, എസ്.ഐമാരായ രാജേഷ് കുമാർ, അൻസാർ സീനിയർ സി പി ഒ മാരായ ഷാരോ, പ്രവീൺ സി പി ഒ അൻസാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്



