ആലുവ: പെരിയാറിൽ നിന്നും വാരി സൂക്ഷിച്ച നാല് ലോഡ് മണൽ പിടികൂടി. ഉളിയന്നൂർ, മാന്നാർ ജംഗ്ഷനിലെ ചന്ത ക്കടവ്, കുഞ്ഞുണ്ണിക്കര ഗൾഫാർ എന്നീ മൂന്ന് കടവുകളിൽ അനധികൃതമായി വാരി സൂക്ഷിച്ച മണൽ ശേഖരമാണ് ആലുവ പോലീസ് പിടികൂടിയത്. വൻ വിലയ്ക്ക് കൊല്ലം ഭാഗത്തേക്ക് കടത്താനായിരുന്നു പദ്ധതി. പിടികൂടിയ മണൽ സംഭവസ്ഥലത്ത് നിന്ന് മാറ്റി. ഒരു മാസത്തിൽ വാഹനങ്ങൾ ഉൾപ്പടെ പത്തിലേറെ ലോഡ് മണലാണ് ആലുവ മേഖലയിൽ പോലീസ് പിടികൂടിയത്.. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ പത്ത് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മണൽക്കടത്തിനെതിരെ ശക്തമായ നടപടിയുമായി മുമ്പോട്ടു പോവുകയാണ് റൂറൽ പോലീസ്. ഇതിൻ്റെ ഭാഗമായി രാത്രി കാലപട്രോളിംഗ് ശക്തമാക്കും പരിശോധനയ്ക്ക് കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. കടവുകൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധനയുണ്ട്. മണൽവാരൽ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കാം. മണൽക്കടത്തുമായി നേരത്തെ പിടികൂടിയവർ പോലീസ് നിരീക്ഷണത്തിലാണ്.
Comments are closed.