07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
962 views 1 sec 0 Comment

പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

admin - October 28, 2024

കുറുപ്പംപടി : പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ അശോകപുരം മനക്കപ്പടി കുറ്റിതെക്കേതിൽ വീട്ടിൽ വിശാൽ (35), എടത്തല കുഴുവേലിപ്പടി മോച്ചാൻകുളം കിഴക്കേപ്പുറം വീട്ടിൽ നസീബ് നിസാം (22) , മട്ടാഞ്ചേരി ചക്കാമടം കോളനിയിൽ താമസിക്കുന്ന പത്തിനംതിട്ട റാന്നി പുളിമൂട്ടിൽ വീട്ടിൽ അനീഷ് കുമാർ (മുഹമ്മദ് അൻസാരി 29 ), കുഴിവേലിപ്പടി മോച്ചാൻകുളം ചിറമേൽപ്പറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.

21 ന് രാത്രിയാണ് സംഭവം. വളയൻചിറങ്ങരയിൽ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്. വിശാലിൽ നിന്ന് കൗമാരക്കാരിലൊരാൾ 29000 രൂപ വാങ്ങിയെന്നും, തുക തിരിച്ചു തരാത്തതിൻ്റെ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. വളയൻചിറങ്ങര ഭാഗത്ത് നിന്ന കൗമാരക്കാരെ ബൈക്കിലെത്തിയ വിശാൽ, നസീബ് എന്നിവർ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

പ്രായപൂർത്തിയാകത്തവരിലൊരാളുടെ ബൈക്കും കൊണ്ടുപോയി. തുടർന്ന് രണ്ടംഗ സംഘം ഇവരെ പോഞ്ഞാശേരിയിലെത്തിച്ചു. അവിടെ നിന്ന് ഓട്ടോയിൽ കയറ്റി പൂക്കാട്ടുപടിയിലുള്ള കുന്നിൻ്റെ മുകളിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച്‌ മർദ്ദിച്ചു. തുടർന്ന് മോബൈൽ ഫോൺ വാങ്ങിയെടുത്തു. പുലർച്ചെ കൗമാരക്കാരിലൊരാളെ അയാളുടെ വീട്ടിൽ കൊണ്ടുപോയി വീട്ടിലുണ്ടായിരുന്ന ഇരുചക്രവാഹനം തട്ടിയെടുത്തു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ്‌ ആര്യ, ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐമാരായ എൽദോ പോൾ, ഇബ്രാഹിം കുട്ടി, ജലീൽ, ശ്രീകുമാർ, റിൻസ്’ എം തോമസ് ‘, റാസിഖ്, എ.എസ്.ഐമാരായ അബ്ദുൾ മനാഫ്, നിയാസ്, എം.ബി സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

PREVIOUS

കാലടിയിൽ മണ്ഡലകാല ഒരുക്കങ്ങൾ തുടങ്ങി

NEXT

കളിയാട്ടത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചു; എട്ട് പേരുടെ നില ഗുരുതരം, 154 പേർക്ക് പരിക്ക്
Related Post
September 8, 2023
വിസ തട്ടിപ്പ്; ഒരാൾ പിടിയിൽ
November 4, 2023
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
January 14, 2024
കുഞ്ഞിന്റെ സ്വർണ്ണ അരഞ്ഞാണം മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയിൽ
June 19, 2024
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം കേസെടുത്തു
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved