
ആലുവ: എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയ്ക്ക് ഒമ്പതര വർഷം കഠിന തടവും നാൽപ്പതിനായിരം രൂപയും ശിക്ഷ വിധിച്ചു. ഇടുക്കി മണിപ്പാറ വെങ്ങാതോട്ടത്തിൽ ജോയി വർക്കി (61) യെയാണ് മൂവാറ്റുപുഴ പോക്സോ അഡീഷണൽ സ്പെഷൽ കോടതി ജഡ്ജി പി.വി.അനീഷ് കുമാർ തടവും പിഴയും വിധിച്ചത്. 2016 ൽ ആണ് സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇൻസ്പെക്ടർ ജി.സുരേഷ് കുമാർ, എസ്.ഐമാരായ കെ.എം.അശോകൻ, പി.എം.ഷാജി, വി.സി.വിഷ്ണുകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പി.ആർ.ജമുന ആയിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.