ആലുവ: വയനാടിനൊരു കൈത്താങ്ങായി പോലീസുദ്യോഗസ്ഥൻ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ നൽകിയാണ് എറണാകുളം റൂറൽ സ്പെഷൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ പി.എസ് വേണുഗോപാൽ മാതൃകയായത്. ജില്ലാ സ്പെഷ്ൽ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.വി സനിൽ തുക ഏറ്റു വാങ്ങി. വേണുഗോപാ പാലിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്നും, വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ ഇതു പോലെ ഓരോരുത്തരും മുന്നോട്ടിറങ്ങണമെന്നും എസ്.പി വൈഭവ് സക്സേന പറഞ്ഞു.
വയനാട്ടിലെ ദുരന്തബാധിതരെ കാണാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് വേണുഗോപാലിൻ്റെ അഭിപ്രായം.ഡി വൈ എസ് പി വി.എസ് നവാസ്, അസോസിയേഷൻ ഭാരവാഹികളായ ഇ.കെ അബ്ദുൾ ജബ്ബാർ, കെ.ജി വിനോദ് കുമാർ, കെ.പി.എ ജില്ലാ സെക്രട്ടറി ടി.ടി.ജയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി.എ അഭിലാഷ്, സബ് ഇൻസ്പെക്ടർ പി.എൻ ജയചന്ദ്രൻ ,കാവൽ കൈരളി സബ് എഡിറ്റർ പ്രസാദ് പാറപ്പുറം തുടങ്ങിയവർ പങ്കെടുത്തു.