
ആലുവ: നിരന്തര കുറ്റവാളി കാപ്പ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റിൽ. പുതുവൈപ്പ് സൗത്ത് മാലിപ്പുറം മട്ടക്കൽ വീട്ടിൽ ആഷിക് (31) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ടവിമലാദിത്യയുടെ ഉത്തരവ് പ്രകാരംറൂറൽ ജില്ലയിൽ പ്രവേശിക്കരുതെന്ന കാപ്പ ഉത്തരവുള്ളതാണ്. ഇത് ലംഘിച്ച ആഷികിനെ മാലിപ്പുറത്തുള്ള വീടിന് സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത് ഫെബ്രുവരി 22 മുതൽ ആഗസ്റ്റ് 22 വരെ ആറുമാസമായിരുന്നു ഉത്തരവിന്റെ കാലാവധി. ഇയാൾക്കെതിരെ പിടിച്ചുപറി, അടിപിടി എന്നിവ ഉൾപ്പെടെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നിർദ്ദേശപ്രകാരം എസ് ഐ മാരായ അഖിൽ വിജയകുമാർ, കെ. ആർ. അനിൽകുമാർ, എസ് സി പി ഓ പ്രശാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.