കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ നടക്കുന്ന ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ സമാപിച്ചു. പോയന്റ് നിലയിൽ കാലടി ആദിശങ്കര മുന്നിൽ. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി മുവ്വായിരത്തോളം വിദ്യാർത്ഥികളാണ് ബ്രഹ്‌മയിൽ പങ്കെടുത്തത്. 5 വേദികളിലാണ് മത്സരങ്ങൾ നടന്നത്. 6 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകിയത്.
മത്‌സര ഫലം: ആദ്യ ഒന്നും രണ്ടും സ്ഥാനക്കാർ കൊറിയോ നൈറ്റ് 1 ആദിശങ്കര കാലടി 2. മാർ ബസേലിയോസ് കോളേജ് തിരുവനന്തപുരം. വോയ്‌സ് ഓഫ് ബ്രഹ്‌മ 1 ശ്രേയ അന്ന ജോസഫ് (സെയിന്റ് ഗിറ്റ്‌സ് കോട്ടയം) 2. ശ്വേത പി മല്ല്യ (ആദിശങ്കര കാലടി) ബാന്റ് ഓഫ് ബ്രഹ്‌മ 1. ശ്രീശങ്കര കോളേജ് കാലടി 2. ഭാരത് മാത ലോ കോളേജ് ചൂണ്ടി. ഷോർട്ട് ഫിലിം 1. എൻഐറ്റി കാലിക്കറ്റ് 2. ആദിശങ്കര കാലടി. ഫിഫ 1 രോഹിത് ജെ എബ്രഹാം (എസ്എച്ച് തേവര) 2. എച്ച് ലക്ഷ്മൺ (ആദിശങ്കര കാലടി) ഐടി ക്വിസ് 1. ടി. എ അതുൽ കൃഷ്ണ (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ) 2. സിധാർത്ഥ് ദീപേഷ് (എൻഐറ്റി കാലിക്കറ്റ്) ട്രഷർ ഹണ്ട് 1. ആദിശങ്കര കാലടി 2. ആദിശങ്കര കാലടി.
സമാപനത്തോനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക സിത്താര ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക് ബാന്റ് അവിസ്മരണീയമായി.