
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ ആരംഭിച്ചു. ആദിശങ്കര ട്രസ്റ്റംഗം കെ.എസ് നീലകണ്ഠ അയ്യർ ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. എം.എസ് മുരളി, ട്രസ്റ്റ് ഓഡിറ്റർ ടി.പി ശിവരാമകൃഷ്ണൻ, സംഗീതഞ്ജൻ ബി. ഗണേഷ് കുമാർ, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ബി. അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

പ്രശസ്ത വയലിനിസ്റ്റ് ശ്രീറാം കുമാറിന് സംഗീത ശ്രേഷ്ഠ കലാപുരസ്‌കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിക്കുന്നു.
പ്രശസ്ത വയലിനിസ്റ്റ് ശ്രീറാം കുമാറിന് സംഗീത ശ്രേഷ്ഠ കലാപുരസ്‌കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിച്ചു. തുടർന്ന് ശ്രീറാം കുമാറിന്റെ വയലിൻ കച്ചേരി നടന്നു. ത്യാഗരാജ ആരാധനയോടെയാണ് ബ്രഹ്‌മയ്ക്ക് തുടക്കമായത്. അൻപതോളം സംഗീതജ്ഞർ ത്യാഗരാജ ആരാധനയിൽ അണിനിരന്നു. പ്രൊഫ. കുമാര കേരളവർമ, ഡോ. പ്രീതി, ഡോ. ഭുവനേശ്വരി, മാതംഗി സത്യമൂർത്തി, കൃഷ്ണൻ നമ്പൂതിരി, അരുൺ കുമാർ, രമേശ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിവിധ മത്‌സരങ്ങൾ നടന്നു. വൈകിട്ട് ‘സീനിയേഴ്‌സ്’ അവതരിപ്പിച്ച പഞ്ചാരി മേളം ഉണ്ടായിരുന്നു.

ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ ആദിശങ്കര ട്രസ്റ്റംഗം കെ.എസ് നീലകണ്ഠ അയ്യർ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പാൾ ഡോ. എം.എസ് മുരളി, സംഗീതഞ്ജൻ ബി. ഗണേഷ് കുമാർ, ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ്, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ബി. അഭിജിത്ത്, ട്രസ്റ്റ് ഓഡിറ്റർ ടി.പി ശിവരാമകൃഷ്ണൻ തുടങ്ങിയവർ സമീപം.
വെളളിയാഴ്ച്ച ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സ്റ്റെപ്പ് ആൻറ് സിങ്ങ്‌റോ, ബാൻറ് ഓഫ് ബ്രഹ്‌മ, ഓൺ ദ സ്‌പോട്ട് ഡാൻസ്, വോയ്‌സ് ഓഫ് ബ്രഹ്‌മ, കൊറിയോ ഈവ് എന്നിവയുണ്ടാകും. 5 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ശനിയാഴ്ച്ച ബ്രഹ്‌മ സമാപിക്കും.