
കാലടി: ചെറുതുരുത്തി ജ്യോതി എൻജിനീയറിങ്ങ് കോളേജിൽ നടന്ന അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജി ജേതാക്കളായി. 15,000 രൂപയും ട്രോഫിയുമായിരുന്നു ആദിശങ്കരയ്ക്ക് ലഭിച്ചത്.
സെമി ഫൈനലിൽ തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നെയും, ഫൈനലിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെയുമാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ അജീഷ് തമ്പിയെ ടൂർണമെന്റിലെ മികച്ച താരവും, ഫൈനലിലെ മികച്ചകളിക്കാരനായും, ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തു.