
കാലടി: ആദിശങ്കര എൻജിനീയറിങ്ങ് കോളജിൽ ദേശീയ ടെക്നോ കൾചറൽ ഫെസ്റ്റ് ബ്രഹ്മ – 2025 വെള്ളിയാഴ്ച്ച തുടക്കമാകും. മാർച്ച് 2ന് സമാപിക്കും. വെള്ളിയാഴ്ച്ച രാവിലെ 9.30 ന് പ്രമുഖ കർണ്ണാടക സംഗീതജ്ഞർ നയിക്കുന്ന ത്യാഗരാജ ആരാധനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും സംഗീത ആരാധനയിൽ പങ്കെടുക്കും. പ്രശസ്ത മൃദംഗ വിദ്വാൻ പാലക്കാട് ടി ആർ രാജാമണിയെ ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിക്കും. വൈകിട്ട് മൂന്നിന് അമ്പതോളം പേര് അണിനിരക്കുന്ന ‘കലാകാരൻ’ ടീം അവതരിപ്പിക്കുന്ന ശിങ്കാരി മേളവും ഉണ്ടായിരിക്കും. മാർച്ച് ഒന്ന് രണ്ട് തീയതികളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, തീം ഷോ, ബാൻഡ് ഓഫ് ബ്രഹ്മ, കൊറിയോ ഈവ്, കലാ ശാസ്ത്ര സാങ്കേതിക മത്സരങ്ങൾ എന്നിവ നടക്കും. അഞ്ച് വേദികളിലാണ് മത്സരങ്ങൾ. 3 ദിവസങ്ങളായി നടക്കുന്ന ഫെസ്റ്റിൽ ഇന്ത്യയിലെ വിവിധ കോളജുകളിലെ വിദ്യാർഥികൾ പങ്കെടുക്കും. 40 മത്സരയിനങ്ങളിലായി ആറുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്