കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന് രാജ്യപുരസ്‌കാർ അവാർഡ് ലഭിച്ചു. കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡ് സമ്മാനിച്ചു. ഇലക്ട്രിക്കൽ വകുപ്പിലെ വിദ്യാർത്ഥികളായ സുഖ്ജീത് കൗർ, അരവിന്ദ് വി റാവു, ബാലഗോപാൽ വി നായർ, കിരൺ പ്രസാദ്, നിരഞ്ജൻ പി എം, നവനീത് എം ഗണേശൻ, റോബോട്ടിക്‌സ് വകുപ്പിലെ വിദ്യാർത്ഥിയായ ജിഷ്ണു ശശികുമാർ എന്നിവരാണ് അവാർഡ് ലഭിച്ച കേഡറ്റുകൾ. ഇന്ത്യയിൽ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റുള്ള ഏക എൻജിനിയറിങ്ങ് കോളേജുമാണ് ആദിശങ്കര.
പ്രിൻസിപ്പൽ ഡോ. എം എസ് മുരളി, കുട്ടികളെ പരിശീലിപ്പിച്ച അധ്യാപിക മീനാക്ഷി ശങ്കർ എന്നിവർ അവാർഡ് ഏറ്റു വാങ്ങി. എച്ച്.എസ്.ജി. സംസ്ഥാന കൺവീനർ എം.അബ്ദുൾ നാസർ, സംസ്ഥാന സെക്രട്ടറി എം.ജവഹർ, സി.ബി.എസ്.ഇ റീജിണൽ ഒഫിസർ രാജിബ് ബർവ, ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ശ്രീശാരദ സൈനിക് സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ, എച്ച്.എസ്.ജി. നാഷണൽ ഓർഗനൈസിംഗ് കമ്മീഷണർ കെ.എസ്. ചൗഹാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



