
കാലടി: ആദി ശങ്കര എൻജിനീയറിങ്ങ് കോളേജിൽ നടന്ന ആദിശങ്കര കപ്പിന് വേണ്ടിയുളള അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തലശ്ശേരി ജേതാക്കളായി. ഇന്ത്യൻ ക്രിക്കറ്റർ ബേസിൽ തമ്പി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. 25,000 രൂപയും ട്രോഫിയുമായിരുന്നു കോളേജിന് ലഭിച്ചത്. സെമി ഫൈനലിൽ ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി യെയും, ഫൈനലിൽ സെന്റ് ജോസഫ് കോളേജ്, മൂലമറ്റത്തെയുമാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരി പരാജയപ്പെടുത്തിയത്. സെന്റ് ജോസഫിലെ ഡെൽവിൻ ചെറിയാൻ ജോർജിനെ ടൂർണമെന്റിലെ മികച്ച താരവും, കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ടി എൻ അനഘിനെ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കെ എം ബിജു വിനെ ടൂർണമെന്റിലെ മികച്ച ബൗളറായും ആദി ശങ്കരയിലെ എൽദോ മാത്യു വിനെ ടൂർണമെന്റിലെ മികച്ച ഫീൽഡറായും തെരഞ്ഞെടുത്തു