
കാലടി: ലഹരിക്കെതിരെ നാടുണർത്താൻ റോഡ് വാക്ക് ആൻ്റ് റണ്ണുമായി കാലടി പോലീസ്. മലയാറ്റൂർ അടിവാരത്താണ് വെള്ളിയാഴ്ച രാവിലെ പരിപാടി സംഘടിപ്പിച്ചത്. ഇൻസ്പെക്ടർ അനിൽ കുമാർ .ടി മേപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ പങ്കെടുത്തു. പരിശീലന പരിപാടികളുമുണ്ടായിരുന്നു. അടുത്തയാഴ്ച വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് പോലീസ് പദ്ധതിയിടുന്നത്.