23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
484 views 5 sec 0 Comment

തിരുവൈരാണിക്കുളം നടതുറപ്പുത്സവം സമാപിച്ചു

admin - January 23, 2025

കാലടി: ഇടറിയ കണ്ഠങ്ങള്‍ ഉരുവിട്ടമന്ത്രങ്ങളാല്‍ മുഖരിതമായിരുന്നു രാവില്‍ ഭക്തര്‍രുടെ നിറമിഴികള്‍ സാക്ഷിയാക്കി തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വ്വതീദേവിയുടെ നടയടച്ചു.രാത്രി ഏഴരയോടെ ഉമാമഹേശ്വര ദര്‍ശനം പൂര്‍ത്തിയാക്കി ഭക്തര്‍ നാലമ്പലം ഒഴിഞ്ഞു. തുടര്‍ന്ന് ശ്രീമഹാദേവന്റെ അത്താഴപൂജയ്ക്കു മുന്‍പായി പാട്ടുപുരയില്‍ നിന്ന് ദേവീ ചൈതന്യം ഉള്‍ക്കൊള്ളുന്ന ദീപം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു.

പാര്‍വ്വതിദേവിയുടെ പ്രിയതോഴിയായ പുഷ്പിണിയായി സങ്കല്‍പ്പിക്കപ്പെടുന്ന ബ്രാഹ്മണിയമ്മ തളികയില്‍ കൊട്ടി ദേവിക്ക് അകമ്പടിസേവിച്ചു. തുടര്‍ന്ന് നട അടയ്ക്കുന്നതിനുള്ള പരമ്പരാഗതമായ ആചാരപ്രകാരം ക്ഷേത്ര ഊരാണ്മ കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സമുദായം തിരുമേനി, പുഷ്പിണി, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവര്‍ നടയ്ക്കല്‍ സന്നിഹിതരായി.തുടർന്ന് ബ്രാഹ്മണിയമ്മ ശ്രീകോവിലിനു മുന്നില്‍ നിന്ന് ‘എല്ലാവരും തൃക്കണ്‍ പാര്‍ത്തുകഴിഞ്ഞുവോ’ എന്ന് വിളിച്ചു ചോദിച്ചു. ‘ഉവ്വ്’ എന്ന് സമുദായ തിരുമേനി ഉത്തരം നല്‍കി. തുടര്‍ന്ന് ‘നട അടപ്പിച്ചോട്ടേ’ എന്നു മൂന്നു വട്ടം ചോദിച്ചു. ‘അടപ്പിച്ചാലും’ എന്ന് സമുദായ തിരുമേനി അറിയിച്ചു. ‘നട അടച്ചാലും’ എന്നു ബ്രഹ്മണിയമ്മ വിളിച്ചറിയച്ചതോടെ മേല്‍ശാന്തി തിരുനട വാതില്‍ അടച്ചു.

നാലമ്പലത്തിനു പുറത്ത് ഇനിയും കണ്ടുമതിവരാത്ത മനസുമായി തിങ്ങിനിന്ന ഭക്തര്‍ നെടുവീര്‍പ്പുകളോടെ പിന്‍വാങ്ങി. ഇനിയൊരു കൊല്ലക്കാലം അടഞ്ഞ ശ്രീകോവിലിനുള്ളിലിരുന്ന് ഭക്തരുടെ പ്രാര്‍ത്ഥനകള്‍ ദേവി കേള്‍ക്കും. 2026 ജനുവരി 2 നാണ് ഇനി ശ്രീ പാർവ്വതി ദേവിയുടെ നട ദർശനത്തിനായി തുറക്കുക.ഈ വർഷത്തെ നടതുറപ്പ് മഹോത്സവത്തിന് കേരളത്തിന് പുറമെ തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷകണക്കിന് ഭക്തജനങ്ങൾ ദർശനം നടത്തിയതായാണ് കണക്കാക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.വെർച്വൽ ക്യു സംവിധാനം വഴിമാത്രം രണ്ടര ലക്ഷത്തോളം ഭക്തജനങ്ങൾ ദർശനം നടത്തിയതായും അവർ അറിയിച്ചു.

PREVIOUS

64 വയസ്സുകാരിയുടെ കഴുത്തിലെ മുഴ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

NEXT

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു
Related Post
August 11, 2023
ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യം തള്ളി
September 11, 2023
ചാണ്ടി ഉമ്മൻ എംഎൽഎയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
October 4, 2023
കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർഥി വഴിയിൽ കുഴ‍ഞ്ഞുവീണ് മരിച്ചു
September 17, 2024
പൾസർ സുനിക്ക് ജാമ്യം
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved