കാലടി: മതമൈത്രിയുടെയും സാഹോദര്യത്തിൻ്റെയും മണ്ണായ തിരുവൈരാണിക്കുളത്തെ നടതുറപ്പ് മഹോത്സവത്തിൻ്റെ പ്രവർത്തനങ്ങളും ഒരുക്കങ്ങളും വീക്ഷിക്കുന്നതിനായി ക്രൈസ്തവ പുരോഹിതൻമാർ ക്ഷേത്രത്തിലെത്തി.കാഞ്ഞൂർ സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോയ് കണ്ണമ്പുഴയും ട്രസ്റ്റിമാരുമാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് പി യു രാധാകൃഷ്ണൻ, സെക്രട്ടറി എ എൻ മോഹനൻ എന്നിവർ സ്വീകരിച്ചു. നടതുറപ്പ് മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ച് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വിവരിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് നടത്തുന്നതെന്നും തുടർന്നും കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റടുത്ത് മുന്നോട്ട് പോകണമെന്ന അഭിപ്രായവും വികാരി പങ്കുവച്ചു. ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പങ്കെടുക്കാറുണ്ട്. ഈ വർഷത്തെ നടതുറപ്പ് മഹോത്സവം നടക്കുന്ന സമയത്തുതന്നെയാണ് കാഞ്ഞൂർ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുന്നാളും ആഘോഷിക്കുന്നത്.ചലച്ചിത്ര സംവിധായകരായ വിജി തമ്പി, ഷാജി കൈലാസ് ഭാര്യയും നടിയുമായ ആനി, കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ഗീതാകുമാരി എന്നിവർ ക്ഷേത്ര ദർശനം നടത്തി
Comments are closed.