13

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
3,100 views 0 sec 0 Comment

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം അറസ്റ്റിൽ

admin - November 1, 2024

പെരുമ്പാവൂർ: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ , പെരുമ്പാവൂർ റയോൺ പുരം കളപ്പുരയ്ക്കൽ വീട് ഷറഫ് (59) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ഏകദേശം മുപ്പത്തിമൂന്ന് കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് ഇയാളുൾപ്പെടുന്ന പ്രതികൾ നടത്തിയിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ലാ പോലീസ് മേധാവി യ്ക്ക് ലഭിച്ചിരുന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിക്കുന്ന അർബൻ സഹകരണ ബാങ്കിൽ 100 കോടി ക്രമക്കേട് ആരോപിച്ചു സഹകരണ മന്ത്രിക്കു നിക്ഷേപ സംരക്ഷണ സമിതി നൽകയിരുന്നു. വ്യാജ ,ബെനാമി വായ്പകളിലൂടെ മുൻ ഭരണ സമിതി അംഗങ്ങളും സെക്രട്ടറിമാർ അടക്കമുള്ള ജീവനക്കാരും തട്ടിപ്പു നടത്തിയെന്ന് ആരോപിച്ചായിരുന്നു നിക്ഷേപ സംരക്ഷണ സമിതി പരാതി നൽകിയത്.

ഒരു വസ്തുവിൽ 20 ലക്ഷം രൂപയിൽ കൂടുതൽ വായ്പ നൽകാൻ പാടില്ലെന്നാണു വ്യവസ്ഥ. എന്നാൽ 3.60 കോടി രൂപ ബാധ്യതയുള്ള ഭൂമി ഈടു വാങ്ങി 7.80 കോടി രൂപ വായ്പ നൽകി ബാങ്കിനെ കടക്കെണിയിലാക്കിയെന്നാണ് ആക്ഷേപം. 39 വായ്പകൾ 20 ലക്ഷത്തിനു മുകളിലുള്ളവയാണ്. ഒരിക്കൽ പോലും അർബൻ ബാങ്കിൽ സാമ്പത്തിക ഇടപാടുകൾ നടത്താത്ത അംഗങ്ങളുടെ പേരിലും വ്യാജ രേഖകൾ ഉണ്ടാക്കി വൻ തുക വായ്പയെടുത്തിട്ടുണ്ട്.

ഒരു ലക്ഷം മുതൽ 2 കോടി രൂപ വരെ തിരികെ കിട്ടാനുള്ള നിക്ഷേപകരുണ്ട്. ഇതിൽ അതിഥിത്തൊഴിലാളികളും ഉൾപ്പെടുന്നു. ആശുപത്രിച്ചെലവു പോലെയുള്ള അടിയന്തര ആവശ്യങ്ങൾക്കു മാത്രമാണു നിക്ഷേപകർക്കു പണം പിൻവലിക്കാൻ ഇപ്പോൾ അനുവാദം.

2017 മുതൽ 2024 വരെ വായ്പ കുടിശിക വരുത്തിയ 794 പേരുടെ വിവരങ്ങൾ ബാങ്ക് സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർക്കു കൈമാറിയിരുന്നു. എആർഒയുടെ സാന്നിധ്യത്തിൽ ഇതിൽ 559 കേസ് തീർപ്പാക്കിയെന്നു പറയുന്നുണ്ടെങ്കിലും 50 കേസ് മാത്രമാണു തീർപ്പാക്കിയതെന്നു സമിതി ഭാരവാഹികൾ പറയുന്നു.

സമിതിയിലെ അംഗങ്ങൾ 200 പരാതി പൊലീസിൽ നൽകിയിട്ടുണ്ട്. ഇതിൽ 20ൽ താഴെ എഫ്ഐആർ ആണു റജിസ്റ്റർ ചെയ്തത്. 100 കോടി രൂപ നിക്ഷേപകർക്കു നൽകാനുണ്ടെന്നു പറയുമ്പോൾ 100 കോടിയിലധികം പിരിഞ്ഞു കിട്ടാനുണ്ടെന്നാണു ബാങ്ക് വിശദീകരണം. ഈട് നൽകിയ സ്ഥലമടക്കം വിൽക്കാൻ സർക്കാർ അനുമതി തേടിയിരിക്കുകയാണെന്നും പറയുന്നു. ക്രമക്കേടുകൾക്കു കൂട്ടുനിന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ഭരണസമിതി 33.33 കോടി രൂപ പിഴ അടയ്ക്കണമെന്ന് ഉത്തരവുണ്ട്.

സർക്കാർ അനുമതിയില്ലാതെ 12 താൽക്കാലിക ജീവനക്കാരും 8 കലക്‌ഷൻ ഏജന്റുമാരും ജോലി ചെയ്യുന്നുണ്ട്. 65.86 കോടി രൂപ നഷ്ടത്തിൽ നിൽക്കുമ്പോഴും ലക്ഷങ്ങൾ മുടക്കി ബാങ്ക് നവീകരണം നടത്തിയെന്നും ഉദ്യോഗസ്ഥർക്കായി വാഹനങ്ങൾ വാങ്ങിയെന്നും ആക്ഷേപമുയർന്നിരുന്നു.

PREVIOUS

വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദിശങ്കര ജേതാക്കള്‍

NEXT

ആദിശങ്കരയിൽ നൂതന എഐ കംമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനമാരംഭിച്ചു
Related Post
February 29, 2024
പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട
August 30, 2023
പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു
September 10, 2023
ആലുവ പീഡനക്കേസില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്തു
August 20, 2026
കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു
Comments are closed.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
News Vision
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും
News Vision
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

Recent Posts

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
© Copyright 2025 - Newsvision. All Rights Reserved