23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
391 views 1 sec 0 Comment

അങ്കമാലി നിയോജകമണ്ഡലത്തിലെ വന്യമ്യഗശല്യം തടയുന്നതിന് സൗരോര്‍ജ്ജവേലി സ്ഥാപിക്കുന്ന പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി

admin - October 15, 2024

അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമപഞ്ചായത്തുകളില്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഇല്ലിത്തോട്, മുളംങ്കുഴി, കാടപ്പാറ, കണ്ണിമംഗലം, പാണ്ടുപാറ, അയ്യമ്പുഴ പ്ലാന്‍റേഷന്‍, പോര്‍ക്കുന്ന് പാറ, ഒലിവേലി, മാവേലിമറ്റം, കട്ടിംഗ്, ഏഴാറ്റുമുഖം പ്രദേശങ്ങളില്‍ വന്യജീവിശല്യം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മനുഷ്യ-വന്യമ്യഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനാതിര്‍ത്തിയില്‍ തൂക്ക് സൗരോര്‍ജ്ജ വേലികളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി എം.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സൗരോര്‍ജ്ജവേലിയില്ലാത്തിടങ്ങളില്‍ പുതിയ വേലി സ്ഥാപിക്കുന്നതിനോടൊപ്പം നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത തൂക്ക് വേലികള്‍ നവീകരിച്ച് പ്രവര്‍ത്തനക്ഷമമുള്ള തൂക്ക്വേലികളാക്കും. വനമേഖലയില്‍ നിന്ന് കാട്ടാനകള്‍ ഉള്‍പ്പെടയുള്ള ജീവികള്‍ ജനവാസ മേഖലകളിലേക്കിറങ്ങുന്നത് തടയാന്‍ താല്‍ക്കാലിക വാച്ചര്‍മാരെ ഉള്‍പ്പെടുത്തി രാത്രി പട്രോളിംങ് ശക്തമാക്കും. വനമേഖലയില്‍ മ്യഗങ്ങള്‍ക്ക് ജലലഭ്യത ഉറപ്പ് വരുത്തുന്നതിനായി ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം താല്‍ക്കാലിക ചെക്ക്ഡാമുകളുടെ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് മന്ത്രി അറിയിച്ചു. വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റിയവര്‍, ക്യഷി നാശം സംഭവിച്ചവര്‍, വസ്തുവകകളുടെ നഷ്ടം, കന്നുകാലി നാശം സംഭിച്ചവര്‍ എന്നിവ ഉള്‍പ്പെടെ 135 ഓളം ആളുകള്‍ക്കായി 19.35 ലക്ഷം രൂപ നല്‍കാന്‍ കുടിശ്ശികയുണ്ടെന്നും ഫണ്ടിന്‍റെ ലഭ്യതയ്ക്കനുസരിച്ച് ഇവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അങ്കമാലി നിയോജകമണ്ഡലത്തിലെ വനമേഖല ഉള്‍പ്പെടുന്ന വനംവകുപ്പ് മലയാറ്റൂര്‍, വാഴച്ചാല്‍ ഡിവിഷനുകളില്‍ തൂക്ക് സൗരോര്‍ജ്ജവേലി സ്ഥാപിക്കുന്നതിന് 13.45 കോടി രൂപയുടെ പദ്ധതി അനുവദിച്ചിരുന്നു. നബാര്‍ഡ് ആണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഈ പദ്ധതി നടപ്പിലായാല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ വന്യമ്യഗശല്യം തടയാന്‍ സാധ്യമാകും. എന്നാല്‍ പദ്ധതി അനുവദിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. എസ്റ്റിമേറ്റിലെ അപാകതകള്‍ മൂലം പ്രവര്‍ത്തികള്‍ ഏറ്റടുക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നില്ല. എസ്റ്റിമേറ്റ് പുതുക്കി പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് റോജി എം. ജോണ്‍ എം.എല്‍.എ വനം വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

PREVIOUS

ബാങ്കിൽ മോഷണശ്രമം; ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

NEXT

അങ്കമാലിയിൽ ബാറിൽ അടിപിടി; നിരവധി കേസിലെ പ്രതിയെ കുത്തിക്കൊന്നു
Related Post
July 30, 2024
പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി മനു ഭാകര്‍
November 11, 2023
ഞാൻ പരാജയപ്പെട്ട കർഷകൻ; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
August 14, 2023
ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 14, 2025
അതിഥി തൊഴിലാളി ക്യാമ്പിലെത്തി പണവും മൊബൈലും കവർന്നു; എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved