06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
860 views 0 sec 0 Comment

കൊരട്ടിയിൽ നിന്നു കാണാതായ ദമ്പതികൾ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍

admin - July 3, 2024

തൃശൂര്‍: പത്ത് ദിവസം മുൻ‌പ് കൊരട്ടിയിൽ നിന്ന് കാണാത്തായ ദമ്പതികളെ വേളാംങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ (34)ഭാര്യയും വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളുമായ ജിസുവുമാണ് (29) മരിച്ചത്. കഴിഞ്ഞ 22 തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.

വേളാംങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവെച്ച് അവശ നിലയിൽ കാണപ്പെട്ട ആൻാവിനെ നാഗപട്ടണം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭര്ത്താവ് മരിച്ചതറിഞ്ഞ ജിസുവും ലോഡ്‌ജിൽ പോയി വിഷം കുത്തിച്ച് മരിക്കുകയായിരുന്നു. ജിസുവിനെ ആശുപത്രിയിൽ നിന്ന് കാണാതായത്തിനെ തുടർന്ന് പൊലീസും നാട്ടിൽ നിന്നും ചെന്ന ബന്ധുക്കളും കൂടി ലോഡ്‌ജിലെത്തിയപ്പോൾ മുറി അകത്ത് നിന്ന് പുട്ടിയ നിലയിലായിരുന്നു. പൊലീസ് മുറി ബലം പ്രയോഗിച്ച് തുറന്ന് നോക്കിയപ്പോഴേക്കും ജീസു മരിച്ചിരുന്നു. രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം നാഗപട്ടണം മെഡിക്കൽ കോളെജിൽ പോസ്‌റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. സംസ്ക്‌കാരം വ്യാഴാഴ്‌ച തിരുമുടിക്കുന്ന് ചെറുപുഷ്‌പം ദേവാലയത്തിൽ നടക്കും.

ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട്ടും മറ്റും വിറ്റ് തൻ്റെ കടങ്ങൾ വീട്ടണമെന്ന് കാണിച്ച ചൊവ്വാഴ്‌ച സഹോദരിക്ക് ആനോ വോയിസ് മെസേജ് അയച്ചിരുന്നതായും പറയപ്പെടുന്നു. മൂന്ന് വർഷമായിട്ടുള്ളു ഇവർ മുടപ്പുഴയിൽ താമസമാക്കിയിട്ട്. കുറച്ച് മാസങ്ങളായി ആന്റോയും, ഭാര്യ ജിസും അടുത്തള്ള വീട്ടുകാരുമായി അധികം സംസാരിക്കാറില്ലെന്നും പറയപ്പെടുന്നു.ജാതിക്ക കച്ചവടക്കാരനായിരുന്നു ആന്‍റോ, നിരവധി ഫൈനാൻസ് കമ്പനികളിൽ നിന്നും പേഴ്സ‌ണൽ ലോണും, ഗൃഹോപകരണങ്ങളും,മൊബൈലും മറ്റും ലോൺ എടുത്തിരുന്നതായും പണം അടക്കാതെ വന്നപ്പോൾ പണം അടക്കുവാനുള്ള കമ്പനി അധിക്യതരുടെ സമ്മർദ്ദവും ജീവിതം അവസാനിപ്പിക്കുവാന കാരണമായി.വിവാഹം കഴിഞ്ഞിട്ട് ഒൻപത് വർഷമായിട്ടും കുട്ടികൾ ഇല്ലായിരുന്നു അതിലുള്ള നിരാശയും, സാമ്പത്തിക ബാധ്യതയുമാണ് മരണത്തിന് കാരണമെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നു.

PREVIOUS

റീൽ ചിത്രീകരണത്തിൽ ശിക്ഷാ നടപടിയില്ല; മന്ത്രി എം.ബി. രാജേഷ്

NEXT

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന ആവശ്യവുമായി പൊലീസ് അസോസിയേഷൻ
Related Post
July 15, 2024
കണ്ണുകൾ ദാനം ചെയ്യുമെന്ന സമ്മതപത്രം യേശുദാസ് നൽകിയത് ദയാനന്ദൻ്റെ കൈയ്യിൽ, പാറപ്പുറത്തിന് നഷ്ടമായത് മികച്ച സാമൂഹിക പ്രവർത്തകനെ
March 2, 2024
ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ബ്രഹ്‌മ; കാലടി ആദിശങ്കര മുന്നിൽ
August 13, 2023
കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു
March 24, 2024
കെഎസ്ആര്‍ടിസി ബസും തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved