06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
479 views 0 sec 0 Comment

ഒഡീഷാ സ്വദേശിയുടെ കൊലപാതകം; പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ

admin - July 2, 2024

പെരുമ്പാവൂർ : ഒഡീഷാ സ്വദേശിയുടെ കൊലപാതകം പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ. ഒഡീഷ കാണ്ടമാൽ ഉദയഗിരി സ്വദേശി അഞ്ജൻ നായിക് (38) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കടം മേടിച്ച തുകയെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് ആകാശ് ദിഗലിനെ വയറിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വല്ലത്ത് നിന്നുമാണ് പിടികൂടിയത്.

അഞ്ജൻ നായിക്കിൽ നിന്ന് ആകാശ് ദിഗൽ ആയിരം രൂപ കടം വാങ്ങിയിരുന്നു. ഇതിനെച്ചൊല്ലി രണ്ടു പേരും തമ്മിൽ നേരത്തെ തർക്കമുണ്ടായിട്ടുണ്ട്. 29 ന് വൈകീട്ട് വീണ്ടും വഴക്കുണ്ടായി. താമസ സ്ഥലത്തിന്റെ ഉടമ ഇടപെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പ്രതി ഭാര്യയേയും കൂട്ടി കാക്കനാട്ടിലേക്ക് പോയി. ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെ വട്ടക്കാട്ടുപടിയിലുള്ള താമസ സ്ഥലത്തെത്തി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തുകയായിരുന്നു. രണ്ടു പേരും അഞ്ച് മുറികളുള്ള ലൈൻ കെട്ടിടത്തിൽ അടുത്തടുത്താണ് താമസിക്കുന്നത്. ആകാശ് ദിഗൽ ഇവിടെ ആറ് മാസമായി താമസിക്കുന്നു. അഞ്ജൻ നായിക് വന്നിട്ട് നാല് മാസമേ ആയിട്ടുള്ളൂ. പ്രതികിളികുളത്ത് ഹാർഡ് പ്ലേ പ്ലൈവുഡ് കമ്പനിയിൽ മെഷിൻ ഓപ്പറേറ്ററാണ്. ആകാശ് ദിഗലിന് കണ്ടന്തറ ഭാഗത്ത് പ്ലൈവുഡ് കമ്പനിയിലാണ് ജോലി.

ഇൻസ്പെക്ടർ എം.കെ രാജേഷ് സബ് ഇൻസ്പെക്ടർമാരാ റിൻസ് എം തോമസ്, എൻ കെ ബിജു, എൻ.ഡി ആൻ്റോ , റെജി മോൻ എ എസ് ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ മനോജ് കുമാർ , എം.ബി സുബൈർ, ടി.എ അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

PREVIOUS

എകെജി സെന്‍റര്‍ ആക്രമണക്കേസ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

NEXT

ആലുവയിൽ വൃദ്ധനെ കത്രിക കൊണ്ട് കുത്തി കൊല പെടുത്തി; പ്രതി പിടിയിൽ
Related Post
June 12, 2024
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.കെ. ചാത്തുണ്ണി അന്തരിച്ചു
May 28, 2024
ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു
August 15, 2024
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർന്നു; 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യം നേടുമെന്ന് പ്രധാനമന്ത്രി
April 3, 2024
2025ൽ കേരളം പരമ ദരിദ്രരില്ലാത്ത സംസ്ഥാനമാകും, ബിജെപി ഭരണത്തോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങൾ കൂടി: പിണറായി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved