23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
4,673 views 0 sec 0 Comment

പെൺ സുഹൃത്തിന് സന്ദേശമയച്ചു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. ഏഴു പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു

admin - June 14, 2024

കാലടി: പെൺ സുഹൃത്തിന് സന്ദേശമയച്ച വിരോധത്താൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴു പേർ അറസ്റ്റിൽ. കാലടി മറ്റൂർ ഇളംതുരുത്തിൽ ഗൗതം കൃഷ്ണ (24), മറ്റൂർ കല്ലുങ്കൽ വീട്ടിൽ അലക്സ് (22), മറ്റൂർ ചെമ്മന്തൂർ ശിവ പ്രസാദ് (25), അങ്കമാലി പുളിയനം മാമ്പ്രക്കാട്ടിൽ ഗോകുൽ (25), മറ്റൂർ കപ്രക്കാടൻ വീട്ടിൽ അഭിജിത്ത് (19), മറ്റൂർ വേലം പറമ്പിൽ ആകാശ് (20), മറ്റൂർ പയ്യപ്പിള്ളി മാർട്ടിൻ (20) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.

13 ന് രാത്രിയാണ് സംഭവം. അയ്യമ്പുഴ സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. മറ്റൂർ ഭാഗത്തുള്ള റസ്‌റ്റോറന്റിന് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. അവിടെ വച്ച് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു. പിന്നീട് ചികിത്സ തേടിയ ശേഷം മറ്റൂരുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. പുലർച്ചെ 3 മണിയോടെ അക്രമി സംഘം മറ്റൂരിലെ വീട്ടിലെത്തി യുവാവിനെ ബലമായി ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ചു. യുവാവിന്റെ ബൈക്കും തട്ടിയെടുത്തു. തുടർന്ന് വടിവാളുകൊണ്ട് വെട്ടിയും വടി കൊണ്ടടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പിന്നീട് ഒളിവിൽ പോയ പ്രതികളെ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.

എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ കെ.ഷിജി എസ്.ഐമാരായ കെ.ജെ ജോബി, പി.എസ് റെജി, പി.സദാനന്ദൻ , ഒ.എ ഉണ്ണി, എ.എസ്.ഐ പി.എ അബ്ദുൾ മനാഫ്, എസ്.എ ബിജു, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ ടി.എൻ മനോജ് കുമാർ ,രെജിത്ത് രാജൻ . ബെന്നി ഐസക്ക്, കെ.എസ് സുമേഷ്, ഷൈജു അഗസ്റ്റിൻ, എം.എ ജിംസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

PREVIOUS

റോജി എം ജോൺ എം.എൽ.എ വിവാഹിതനാകുന്നു

NEXT

മഞ്ഞപ്രയിൽ കാൽനട യാത്രികൻ ബൈക്കിടിച്ച് മരിച്ചു
Related Post
March 12, 2024
സുപ്രീം കോടതി നിർദേശം: തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ കമ്മീഷന് കൈമാറി എസ്ബിഐ
March 6, 2024
ആലുവ ശിവരാത്രി; ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും
October 9, 2023
പോലീസ് സ്‌ക്വാഡ് എന്ന വ്യാജേന ബാഗ് പരിശോധിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ
June 13, 2024
കുവൈറ്റ് ദുരന്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved