06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
698 views 0 sec 0 Comment

സംസ്‌കൃത സർവകലാശാലയുടെ അമരത്ത് മൂന്ന് വനിതകൾ

admin - May 29, 2024

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ അമരത്ത് ഇനി മൂന്ന് വനിതകൾ. പ്രൊഫ. കെ. കെ. ഗീതാകുമാരി (വൈസ് ചാൻസലർ) പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ (രജിസ്ട്രാർ) പ്രൊഫ. വി. ലിസി മാത്യു (പ്രൊഫസർ ഇൻ ചാർജ്ജ് ഓഫ് എക്‌സാമിനേഷൻസ്) എന്നിവരാണ് ഇനി സർവകലാശാലയെ നയിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സംസ്‌കൃത സർവ്വകലാശാലയുടെ തലപ്പത്ത് മൂന്ന് വനിതകൾ വരുന്നത്.

വൈസ് ചാൻസലർ ആയിരുന്ന ഡോ.എം.വി.നാരായണൻ കോടതി വിധിയെ തുടർന്ന് പുറ ത്തായതിനെ തുടർന്ന് ഗവർണർ ഡോ.കെ.കെ.ഗീതാകുമാരിക്ക് വൈസ് ചാൻസലറുടെ ചുമതല നൽകുകയായിരുന്നു. വൈസ് ചാൻസലർ സ്‌ഥാനം ഒഴിയുമ്പോൾ പ്രോ വൈസ് ചാൻസലറും സ്ഥാനം ഒഴിയണം എന്നതിനാൽ ഡോ.കെ.മു ത്തുലക്ഷ്മ‌ി സ്‌ഥാനം ഒഴിഞ്ഞു. പ്രോ വൈസ് ചാൻസലറുടെ പ്രധാന ചുമതലയായ പരീക്ഷാ നടത്തിപ്പ് ചുമതല ഡോ.വി.ലി സി മാത്യുവിനെ സിൻഡിക്കറ്റി ൻ്റെ അനുമതിയോടെ വൈസ് ചാൻസലർ ഏൽപിച്ചു. റജിസ്ട്രാർ ആയിരുന്ന ഡോ. എം.ബി.ഗോപാലകൃഷ്ണന്റെ കാലാവധി കഴിഞ്ഞതിനു ശേഷം പകരം നിയമനം ആയി ട്ടില്ല. അതിനാൽ ഡോ.സുനിത ഗോപാലകൃഷ്ണനു ചുമതല നൽകിയിരിക്കുകയാണ്.

സർവകലാശാലയുടെ സംസ്‌കൃതം സാഹിത്യ വിഭാഗത്തിൽ 1994ൽ ലക്ചററായി ഔദ്യോഗിക ജീവിതമാരംഭിച്ച പ്രൊഫ. ഗീതാകുമാരി, സർവകലാശാലയുടെ തിരൂർ പ്രാദേശിക ക്യാമ്പസിലെ അധ്യാപികയായിരുന്നു. പിന്നീട് കാലിക്കറ്റ് സർവകലാശാലയുടെ സംസ്‌കൃത വിഭാഗത്തിൽ 2004ൽ റീഡറായി സർവീസിൽ പ്രവേശിച്ചു. സംസ്‌കൃതസർവകലാശാലയിൽ നിന്നു സംസ്‌കൃതത്തിൽ ഡോക്ടറേറ്റ് നേടി. 30 വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്. കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ ഡോക്ടറൽ കമ്മിറ്റി ചെയർമാനായിരുന്നു. കാലിക്കറ്റ് സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിഭാഗം ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ.വി. ലിസി മാത്യു സംസ്കൃത സർവ കലാശാലയിലെ മലയാളം അധ്യാപികയും ഡോ.സുനിത ഗോപാലകൃഷ്ണൻ ഹിന്ദി അധ്യാപികയുമാണ്.

 

PREVIOUS

നൂറിന്റെ നിറവിൽ സ്വാതന്ത്ര്യ സമര സേനാനി വി. നാരായണൻ നായർ

NEXT

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടേത് ഗുരുതര തട്ടിപ്പെന്ന് അന്വേഷണ റിപ്പോർട്ട്
Related Post
February 27, 2024
മെട്രോയിൽ കയറാനെത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു; ജീവനക്കാരനെ പിരിച്ചുവിട്ടു
May 13, 2024
സിബിഎസ്ഇ; നൂറ് ശതമാനം വിജയം നേടി മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ
April 2, 2024
കാലടി-മലയാറ്റൂർ റോഡ് വികസനം : കളക്ടർക്കും ഉദ്യോഗസ്ഥർക്കുമെതിരേ ആക്ഷൻ കൗൺസിൽ ജനകീയ സമരത്തിലേക്ക്
May 17, 2026
കാറിന് തീപിടിച്ച് ​ഗർഭിണി മരിച്ച സംഭവം; ഷോർട്ട് സർക്യൂട്ട് അല്ലെന്ന് എംവിഡി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved