23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
431 views 0 sec 0 Comment

അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തില്‍ 33 കോടിയുടെ ക്രമക്കേട് ; വ്യാജരേഖ ചമച്ചും സോഫ്റ്റ്‌വേര്‍ ദുരുപയോഗം ചെയ്തും തട്ടിപ്പ്

admin - May 28, 2024

അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘം വ്യാജവായ്പകള്‍ നല്‍കി 33 കോടിയിലേറെ രൂപയുടെ ക്രമക്കേടു നടത്തിയതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ അനേ്വഷണത്തില്‍ കണ്ടെത്തി. കരുവന്നൂര്‍, കണ്ടല സഹകരണബാങ്കുകളിലേതിന് സമാനമായ വായ്പാ തട്ടിപ്പാണ് അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലും നടന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

സഹകരണ സൊസൈറ്റി ആക്ടിനെ അട്ടിമറിച്ച് ഉദ്യോഗസ്ഥരടങ്ങിയ സംഘം സംഘടിതമായി സൊസൈറ്റിയെ ദുരുപയോഗം ചെയ്തു. ഇതിനായി വ്യാപകമായി സംഘത്തിന്റെ സോഫ്റ്റ്‌വേര്‍ ദുരുപയോഗം ചെയ്തു. അംഗത്വമെടുക്കുന്നവര്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കാതെയും പ്രവേശന രജിസ്റ്ററില്‍ സാക്ഷ്യപ്പെടുത്തല്‍ ഒഴിവാക്കിയുമാണ് തട്ടിപ്പിന് കളമൊരുക്കിയത്.

ഒരേ അംഗത്തിനു തന്നെ എ ക്ലാസും സി ക്ലാസുമായി മൂന്ന് അംഗത്വം നല്‍കിയത് അനേ്വഷണത്തില്‍ കണ്ടെത്തി. ഒന്നരക്കോടിയോളം രൂപയുടെ വായ്പാ സംബന്ധമായ ഒരു രേഖയും പരിശോധനയ്ക്ക് ലഭ്യമായില്ലെന്ന് ക്രമക്കേട് അനേ്വഷിച്ച അസി. രജിസ്ട്രാര്‍ ഓഫീസിന്(ആലുവ) കീഴിലുള്ള അനേ്വഷണ ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗുരുതരമായ ധനാപഹരണം, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, സാമ്പത്തിക ക്രമക്കേട്, സോഫ്റ്റ്‌വേര്‍ ദുരുപയോഗം എന്നിവ വ്യക്തമായിട്ടുണ്ട്. മുന്‍ പ്രസിഡന്റ് പി.ടി. പോളും മറ്റ് ഭരണസമിതിയംഗങ്ങളും അന്തരിച്ച മുന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരും ചേര്‍ന്ന് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സംഘത്തിന്റെ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മരിച്ചവരുടെ പേരിലും വായ്പയെടുത്ത് അഴിമതിക്കു വഴിയൊരുക്കി. വസ്തു ഇൗട് പരിശോധന ഭരണസമിതിയംഗങ്ങള്‍ നേരിട്ടു നടത്താതെ വാല്യൂവേഷന്‍ റിപ്പോര്‍ട്ടില്‍ തുക രേഖപ്പെടുത്തിയും തട്ടിപ്പു നടത്തി. ഒരുകോടി 37 ലക്ഷം രൂപ ഇൗടില്ലാതെ വായ്പ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പക്കാരില്‍നിന്നു വാങ്ങിയ രേഖകളും സമ്മതപത്രവും സൂക്ഷിച്ചിട്ടില്ല എന്നതും പ്രധാനമാണ്.

മാര്‍ച്ച് മാസങ്ങളില്‍ ധാരാളം വായ്പകള്‍ പുതുക്കി നല്‍കുന്ന സമയത്ത് വായ്പക്കാരന്‍ നേരിട്ടുവരാതെ തന്നെ അപേക്ഷയും ജാമ്യ കടപ്പത്രവും വ്യാജ ഒപ്പിട്ട് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി. എല്ലാ യൂസര്‍ ഐഡിയിലും എന്‍ട്രികള്‍ തിരുത്താനും അക്കൗണ്ട് ഹെഡുകളില്‍ മാറ്റം വരുത്താനും ഡിലീറ്റു ചെയ്യാനും സോഫ്റ്റ്‌വേറിലുള്ള സൗകര്യം ഉപയോഗിച്ചു സംഘം ജീവനക്കാര്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയതായ ഗുരുതര കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ഇടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ സംഘത്തിന്റെ സോഫ്റ്റ്‌വേറില്‍നിന്നു പൂര്‍ണമായി ലഭ്യമാകാതിരുന്നതും തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു.

ശാഖകളുള്ള സംഘങ്ങള്‍ക്കു നിര്‍ബന്ധമായും കോര്‍ ബാങ്കിങ് സംവിധാനവും ഏകീകൃത സോഫ്റ്റ്‌വേര്‍ സംവിധാനവും നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

PREVIOUS

കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ; സ്ത്രീ മരിച്ചു

NEXT

തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Related Post
September 18, 2024
സോപ്പുപെട്ടികളിലൊളിപ്പിച്ച് ഹെറോയിൻ. മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന സംഘം; കാലടിയിൽ നടന്നത് വൻ ഹെറോയിൻ വേട്ട. 3 പേർ പിടിയിൽ
October 24, 2024
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
June 16, 2024
വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞു; വാഹന ഉടമ പിടിയിൽ
February 13, 2024
കുട്ടികളുടെ ഡോക്ടർ, സംസ്ഥാന ക്രിക്കറ്റ് ടീം അംഗം; കളിക്കളത്തിൽ വിസ്മയം തീർത്ത് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved