കാലടി: ആറു ദിവസം നീണ്ടുനിൽക്കുന്ന അന്തർദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച്ച കാലടിയിൽ തിരശ്ശീല ഉയരും. അദ്വൈത ഭൂമിയുടെ മഹത്വം വിളിച്ചോതുന്ന സമർപ്പണ നൃത്തത്തോടെയാണ് നൃത്ത സംഗീതോത്സവം ആരംഭിക്കുന്നത്. നൃത്ത പരിപാടിയിൽ 14 അദ്ധ്യാപികമാരും, 4 സീനിയർ വിദ്യാർത്ഥിനികളും പങ്കെടുക്കും. മണ്മറഞ്ഞ കലാകാരന്മാരായ മൃദംഗ വിദ്വാൻ ആർ. എൽ. വി. വേണു കുറുമശ്ശേരി, വയലിനിസ്റ്റ് സുനിൽ ഭാസ്‌കർ, പുല്ലാങ്കുഴൽ കലാകാരന്മാരായ എം.എസ്. ഉണ്ണികൃഷ്ണൻ,മഹാദേവൻ പനങ്ങാട് എന്നിവർക്ക് സമർപ്പണമായിട്ടാണ് നൃത്ത പരിപാടി അരങ്ങേറുന്നത് .
ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര എന്നീ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ചാണ് 12 മിനിറ്റ് ദൈർഘ്യം വരുന്ന നൃത്തരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് . സംഗീതസംവിധാനം പി.ബി.ബാബുരാജ്. ശ്രീ ശങ്കര സ്‌കൂൾ സീനിയർ അദ്ധ്യാപികമാരായ പ്രതിഭ എൻ.എസ്, രഹന നന്ദകുമാർ എന്നിവരും സ്‌കൂൾ അദ്ധ്യാപികമാരും സ്വന്തമായാണ് നൃത്തം കൊറിയോഗ്രാഫി ചെയ്തത്. അഡ്വ .അക്ഷര ആർ നായർ, ഭാവന ഉണ്ണികൃഷ്ണൻ .ശ്രീലക്ഷ്മി ജെ, ഗൗരി പ്രസാദ്, വിദ്യ വിജയൻ, അനുപമ അനിൽകുമാർ,അഖില ശിവൻ ,അർദ്ര പ്രസാദ്, തേജ പ്രഭാത്,അതുല്യ വിജയൻ ,ദേവപ്രിയ ജി, ശിശിര ഷണ്മുഖൻ , അഞ്ജന ശ്രീധർ, കൃഷ്ണപ്രിയ എം.എസ്, ശരണ്യ ഷണ്മുഖൻ, ആർഷ വി.പി,നന്ദിനി,വി.എസ്, കാവ്യശ്രീ പി.എ.എന്നിവർ നൃത്തം വേദിയിൽ എത്തിക്കും.
ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിനു ശേഷം വൈകിട്ട് 4.45നാണ് സമർപ്പണ നൃത്തം നാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറുക