23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
744 views 1 sec 0 Comment

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ സമൂഹ വിവാഹം മെയ് 11 ന്; ഇതോടെ സുമംഗലികളാകുന്നവരുടെ എണ്ണം 121

admin - May 4, 2024

ആലുവ: മഹാദേവ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുളള സമൂഹ വിവാഹം മെയ് 11 ന് നടക്കും. 7 പേരുടെ വിവാഹമാണ് ഈ വർഷം നടത്തുത്. ഇതോടെ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘മംഗല്യം’ സമൂഹ വിവാഹ പദ്ധതി പ്രകാരം വിവാഹിതരായ യുവതികളുടെ എണ്ണം 121 ആകും. രാവിലെ 8.30. മുതൽ 10 വരെ ശ്രീപാർവ്വതിദേവിയുടെ നടയിൽ വച്ച് താലികെട്ടുചടങ്ങുകൾ നടക്കും, തുടർന്ന് തിരുവാതിര കല്യാണമണ്ഡപത്തിൽ വച്ച് നടക്കുന്ന അനുഗ്രഹ പ്രഭാഷണയോഗം കേരള ഹൈക്കോടതി ജസ്റ്റിസ് പി.വി.കുഞ്ഞി കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആലുവ എം.എൽ.എ. അൻവർ സാദത്ത്, മറ്റ് ജന പ്രതിനിധികളും പങ്കെടുക്കും, തുടർന്ന് വധൂവരന്മാരുടെ കുടുംബാംഗങ്ങൾക്കും, വിശിഷ്ടാതിഥികൾക്കും സദ്യയും ഉണ്ടായിരിക്കുന്നതാണ്.

ക്ഷേത്ര ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 2013ലാണ് മംഗല്യം വിവാഹ പദ്ധതി ആരംഭിച്ചത്. ആദ്യ വർഷം 9 യുവതികളാണ് സുമംഗലികളായത്. ക്ഷേത്ര ട്രസ്റ്റ് ആദ്യം അപേക്ഷ ക്ഷണിക്കും. ഇതിൽ നിന്നു വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരെ കണ്ടെത്തും. വരനെ വധുവിന്റെ വീട്ടുകാർ കണ്ടെത്തണം. ഇതിന് 2 മാസം അനുവദിക്കും. വധൂവരന്മാരെയും അവരുടെ വീട്ടുകാരെയും ഉൾപ്പെടുത്തി വിവാഹ പൂർവ കൗൺസലിങ് നടത്തും. വിവാഹത്തിന 2 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ക്ഷേത്ര ട്രസ്റ്റ് നൽകും. വധുവിന്റെയും വരന്റെയും വിവാഹ വസ്ത്രവും നൽകും.

വധുവിന്റെയും വരന്റെയും ഭാഗത്തു നിന്ന് 50 പേർക്കു വീതം പങ്കെടുക്കാം. വിവാഹത്തിന് ഓരോ ജോഡിക്കും രണ്ടര ലക്ഷം രൂപയുടെ ചെലവാണ് ക്ഷേത്ര ട്രസ്റ്റ് വഹിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ടും ട്രസ്റ്റിന്റെ മംഗല്യ നിധിയിൽ ലഭിക്കുന്ന സംഭാവനയുമാണ് ഇതിന് ഉപയോഗിക്കുന്നത്. കൂടാതെ ഉത്സവങ്ങളിലെ ആർഭാടങ്ങൾ ഒഴിവാക്കിയും പണം കണ്ടെത്തുന്നു. ക്ഷേത്ര ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ സമീപ പ്രദേശത്ത് ഗുരുതര രോഗം ബാധിച്ചവർക്കു ചികിത്സാ സഹായം നൽകുന്നുണ്ട്.

ട്രസ്റ്റിന്റെ കീഴിലുള്ള യുപി, എൽപി സ്‌കൂളുകളിലെ വിദ്യാർഥികൾക്കു സൗജന്യമായ പഠനോപകരണം നൽകുകയും സൗജന്യ നിരക്കിൽ സ്‌കൂൾ ബസ് സർവീസ് നടത്തുകയും ചെയ്യുന്നു. എറണാകുളം ലക്ഷ്മി ആശുപത്രിയുടെയും ക്ഷേത്ര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ തിരുവൈരാണിക്കുളത്ത് ഗൗരിലക്ഷ്മി ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.

PREVIOUS

എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി; പതിനഞ്ചുകാരി ജീവനൊടുക്കി

NEXT

മഞ്ഞിക്കാട് പാറമട സ്ഫോടനം: നഷ്ടപരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ
Related Post
July 20, 2024
ജ്വല്ലറിയിൽ യുവാവിന്റെയും യുവതിയുടെയും മോഷണ ശ്രമം; കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെട്ടു
June 29, 2025
ആംബുലൻസ് കിട്ടിയില്ല; സ്വന്തം കാർ ആംബുലൻസാക്കി ഡോക്ടർ രോഗിയെ രക്ഷിച്ചു
August 14, 2023
തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി
January 20, 2024
കാപ്പ ഉത്തരവ് ലംഘനം നടത്തിയ കേസിൽ നിരന്തര കുറ്റവാളി അറസ്റ്റിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved