കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ് പോർട്ട് കമ്മിഷണറുടെ സർക്കുലറിന് സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.
ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹര്‍ജികളാണ് ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്‍റെ ബെഞ്ച് പരിഗണിച്ചത്.