06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
390 views 1 sec 0 Comment

കമ്പനി എംഡിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി 41 ലക്ഷം തട്ടി, രണ്ട് ബിഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ

admin - March 15, 2024

കൊച്ചി: ബിൽഡിങ്‌ കമ്പനിയുടെ മാനേജിങ്‌ ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി അതുപയോഗിച്ച് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറിൽനിന്ന് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബിഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ. ബിഹാർ സ്വദേശികളായ അജിത് കുമാർ (20), ഗുൽഷൻ കുമാർ (25) എന്നിവരെയാണ് ബിഹാറിലെ ഗോപാൽ ഗഞ്ചിൽനിന്നു കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ നാലുപേരെ കേസിൽ ബിഹാറിൽ നിന്ന് പിടികൂടിയിരുന്നു. ഇവരിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതികളെ കുടുക്കിയത്. അജിത് കുമാർ ഒരു പ്രമുഖ ബാങ്കിന്റെ പട്ന ബ്രാഞ്ചിലെ റിലേഷൻഷിപ്പ് ഓഫീസറായിരുന്നു. തട്ടിപ്പ് നടത്തിയതിനെത്തുടർന്ന് 2022-ൽ അവിടെ സൈബർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സുഹൃത്ത് ഗുൽഷൻ കുമാറുമായി ചേർന്ന് ജോബ് കൺസൾട്ടന്റ് എന്ന പേരിൽ ആളുകളുടെ വ്യക്തിവിവരം ശേഖരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.

ബിൽഡിങ് കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ പരാതിയിൽ കഴിഞ്ഞ ജൂൺ ഒന്നാം തീയതിയാണ് കൊച്ചിയിൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ തട്ടിയെടുത്ത 25 ലക്ഷത്തോളം രൂപ യു.പി.യിൽനിന്നും 16 ലക്ഷം രൂപ ബിഹാറിൽനിന്നും എ.ടി.എമ്മിൽനിന്ന് പിൻവലിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പരുകളും അതിന്റെ ഐ.എം.ഇ.ഐ. നമ്പരും സി.സി.ടി.വി. ദൃശ്യങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

2023-ൽ വ്യാജ ആധാർ കാർഡ് നിർമിക്കാൻ ശ്രമിച്ചതിന് ഗോപാൽഗഞ്ച് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. ഗോപാൽഗഞ്ച് സൈബർ പോലീസിന് ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

PREVIOUS

നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും

NEXT

യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്; സഹായം തേടിയെത്തിയപ്പോള്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി
Related Post
September 24, 2024
വാടകക്കാരിയായ യുവതിയുടെ മുറിയിലെ ബൾബ് ഹോൾഡറിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി, യുവാവ് പിടിയിൽ; പ്രതി ശാരീരിക വെല്ലുവിളി നേരിടുന്ന ആൾ
September 26, 2023
മല്ലു ട്രാവലർ വ്ലോഗർ ഷക്കീർ സുബാനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു
March 17, 2024
യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ
April 18, 2024
അങ്ങാടി മരുന്നുകള്‍ ഉപയോഗിച്ച് ചാരായം ഉണ്ടാക്കി വിറ്റ യുവാവ് അറസ്റ്റിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved