22

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
479 views 1 sec 0 Comment

ബലി തർപ്പണത്തിന് ആയിരങ്ങളെ വരവേൽക്കാൻ കാലടി പെരിയാർ മണപ്പുറം ഒരുങ്ങി

admin - March 8, 2024

കാലടി: ബലി തർപ്പണത്തിന് ആയിരങ്ങളെ വരവേൽക്കാൻ കാലടി പെരിയാർ മണപ്പുറം ഒരുങ്ങി. രാത്രി 12നു ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. കർമങ്ങൾ ചെയ്യാൻ മണപ്പുറത്ത് 8 ബലിത്തറകളും പരികർമികളും സജ്ജരാണ്. ഇന്നു വൈകിട്ട് 6.30 നു തിരുവാതിര, കോലാട്ടം, 8നു ശാസ്ത്രീയ നൃത്തം, 8.30 നു സാംസ്കാരിക സമ്മേളനം എന്നിവയുണ്ടാകും. സാംസ്കാരിക സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ശിവരാത്രി ആഘോഷ സമിതി പ്രസിഡന്റ്വ.എസ്.സുബിൻകുമാർ അധ്യക്ഷത വഹിക്കും.

കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം പ്രസിഡന്റ് സ്വാമി ശ്രീവിദ്യാനന്ദ മുഖ്യാതിഥിയാകും. എംഎൽഎമാരായ റോജി. എം.ജോൺ. എൽദോസ് കുന്നപ്പിള്ളി എന്നിവർ സംബന്ധിക്കും. പ്രമുഖ വ്യവസായി വി.പി.തങ്കച്ചനു ശിവരാത്രി പുരസ്കാരവും നൃത്തരംഗത്ത് 50 വർഷം പൂർത്തിയാക്കിയ സുധ പീതാംബരന് നൃത്തകല പുരസ്കാരവും സമ്മാനിക്കും. പുഴയുടെ നടുവിലെ മണപ്പുറത്തേക്ക് എത്താൻ കാലടി ആശ്രമം റോഡിലെ ശിവരാത്രി കടവിൽ നിന്നു 80 മീറ്റർ നീളത്തിലും 12 അടി വീതിയിലും താൽക്കാലിക പാലം നിർമിച്ചിട്ടുണ്ട്.

താന്നിപ്പുഴ-ചേരാനല്ലൂർ റോഡിലെ താന്നിപ്പുഴ മണേലി കടവിൽ നിന്നു ജങ്കാർ സർവീസ് ഉണ്ടാകും. മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക ശിവരാത്രി പൂജകൾക്കു ശേഷമായിരിക്കും ബലി തർപ്പണം ആരംഭിക്കുന്നത്. മണപ്പുറത്ത് നിർമിച്ചിട്ടുള്ള താൽക്കാലിക സ്റ്റേജിൽ പുലരും വരെ കലാപരിപാടികൾ അരങ്ങേറും. കൂടാതെ വ്യാപാര മേളയും അമ്യൂസ്മെന്റ് പാർക്കും ഉണ്ട്.

ബലി തർപ്പണം കഴിഞ്ഞു മടങ്ങുന്നവർക്ക് ശിവരാത്രി ആഘോഷ സമിതി സൗജന്യമായി പ്രഭാത ഭക്ഷണം നൽകും. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ചു കഴിഞ്ഞ മാസം 28 മുതൽ മണപ്പുത്തെ മഹാദേവ ക്ഷേത്രത്തിൽ ഗണപതി ഹോമവും വൈകിട്ട് ദീപാരാധനയും നടക്കുന്നുണ്ട്. ഇത് 29 വരെ തുടരും. കാലടി മണപ്പുറത്തെ 76-ാം വർഷത്തെ ശിവരാത്രി ആഘോഷമാണ് ഇത്തവണ നടക്കുന്നത്. 1948ൽ അൻപതോളം പേർ മാത്രം പങ്കെടുത്തായിരുന്നു കാലടി മണപ്പുറത്ത് ആദ്യത്തെ ശിവരാത്രി ആഘോഷം. ശാന്തികേതൻ നായരുടെ പ്രഭാഷണവും സോമശേഖരൻ വൈദ്യരുടെ കഥാപ്രസംഗവും 2 മുറുക്കാൻ കടക്കാരും ഒരു കട്ടൻകാപ്പി കച്ചവടക്കാരനും ആഘോഷത്തിന്റെ ഭാഗമായുണ്ടായിരുന്നു.

4 പെട്രോമാക്സുകൾ വെളിച്ചം പകർന്നു. മൂന്നാമത്തെ വർഷം മുതൽ മണപ്പുറത്ത് ശിവരാത്രി ദിവസം വൈദ്യുതിയും വെള്ളവും സജ്ജീകരിക്കുകയും കലാപരിപാടികൾക്ക് സ്റ്റേജ് പണിയുകയും ചെയ്തു. മുതലക്കടവിൽ നിന്നു കടത്തു വഞ്ചിയിലാണ് ഭക്തർ ശിവരാത്രി ആഘോഷിക്കാൻ മണപ്പുറത്ത് എത്തിയിരുന്നത്. 14-ാമത് ശിവരാത്രി മുതലാണു മണപ്പുറത്തേക്ക് താൽക്കാലിക പാലം നിർമിച്ചു തുടങ്ങിയത്. ശിവരാത്രി ആഘോഷത്തിനു മാത്രമായി നേരത്തെ താൽക്കാലിക ക്ഷേത്രം നിർമിക്കുകയായിരുന്നു. 2002ൽ ആണ് പുഴയിൽ നിന്നു ലഭിച്ച മഹാദേവന്റെ പുരാതന വിഗ്രഹം പ്രതിഷ്ഠിച്ച് സ്ഥിരമായി ക്ഷേത്രം നിർമിച്ചത്. ക്ഷേത്രത്തിൽ എല്ലാ ശനിയാഴ്ചയും ഒരു നേരത്തെ പൂജയും മണ്ഡലക്കാലത്ത് ദിവസ പൂജയും നടത്തുന്നു. മഹാദേവൻ കിരാത രൂപത്തിൽ വന്ന് നടത്തിയ പരീക്ഷണത്തിൽ വിജയിയായ അർജുനന് പാശുപതാസ്ത്രം നൽകിയതിനു ശേഷമുള്ള രൂപത്തിലാണ് ഇവിടത്തെ മഹാദേവ പ്രതിഷ്ഠാ സങ്കൽപം.ശ്രീശങ്കരൻ തന്റെ മാതാവിന് കാലടി പുഴയിൽ ബലി തർപ്പണാദികൾ നടത്തിയത് ഐതിഹ്യ പ്രസിദ്ധമാണ്. അതിനാൽ കാലടി പുഴയിൽ ബലിയിടുന്നത് വിശേഷമായി കരുതപ്പെടുന്നു.

PREVIOUS

കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം കൂടി

NEXT

ബസ് യാത്രക്കാരിയുടെ പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച സ്ത്രി പിടിയിൽ
Related Post
August 13, 2023
താനൂര്‍ കസ്റ്റഡി മരണം; കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
March 23, 2024
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു
October 6, 2024
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി
January 13, 2024
പ്രണയം എതിര്‍ത്തു; പിതാവിനെതിരെ പെൺകുട്ടിയുടെ പോക്സോ പരാതി. കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി
Comments are closed.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
October 19, 2026
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
October 19, 2026
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
October 14, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
News Vision
News Vision
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം
News Vision
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക്
News Vision
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട്

Recent Posts

  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
  • 50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
  • ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
© Copyright 2025 - Newsvision. All Rights Reserved