06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
641 views 0 sec 0 Comment

വിദേശത്ത് ജോലി വാഗ്ദാനം; ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

admin - February 9, 2024

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മൈസൂർ, കാഡ്ബഗരുവിൽ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാൻ (36) നെയാണ് മീനാക്ഷിപുരത്തുനിന്ന് കോതമംഗലം പോലീസ് പിടികൂടിയത്. കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങൾക്ക് യു.കെയിൽ തൊഴിൽ വിസ നൽകാമെന്നു പറഞ്ഞ് ആറ് ലക്ഷത്തി പതിനാലായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റിലാകുന്നത്. സംസ്ഥാനത്തിനകത്ത് സമാനമായ മുപ്പതിലേറെ കേസുകൾ പ്രതിയുടെ പേരിലുണ്ട്.

വിശാലമായ സൗഹൃദ വലയമാണ് പ്രതിയ്ക്കുള്ളത്. ഇതുപയോഗിച്ചാണ് ആളുകളെ കണ്ടെത്തുന്നത്. കമ്മീഷൻ വ്യവസ്ഥയിൽ സുഹൃത്തുക്കളാണ് വിദേശത്ത് പോകാൻ താൽപ്പര്യമുള്ള സമീപിച്ച് തൊഴിൽ വിസയുണ്ടെന്ന് പറഞ്ഞ് ഇയാൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇത്തരത്തിൽ തിരുവനന്തപുരത്തുള്ള ഒരാൾ പതിമൂന്നുപേരെയും, കോതമംഗലത്തുള്ള ഒരാൾ നാലുപേരെയും ഷാജഹാന് പരിജപ്പെടുത്തിക്കൊടുത്തതായി കോതമംഗലം പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പണം വാങ്ങി കബളിപ്പിച്ചിരിക്കുകയാണ്. യു.കെ സിം ഉൾപ്പടെ നാല് സിമ്മുകളാണ് ഇയാൾക്കുള്ളത്.

ഉദ്യോഗാർത്ഥികളെ നേരിട്ട് സമീപിക്കാതെ വീഡിയോ കോൾ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടിലൂടെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. യു.കെയിൽ വലിയ ബന്ധങ്ങളുള്ള ആളാണെന്നും, നിരവധി പേരെ വിദേശത്തേക്ക് കൊണ്ടുപോയെന്നും പറഞ്ഞാണ് ഇരകളെ വലയിൽ വീഴ്ത്തുന്നത്. ഷാജഹാന്‍റെ രണ്ട് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ മുപ്പതു കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചുട്ടുണ്ട്. വേറെയും അക്കൗണ്ടുകൾ ഉണ്ടെന്നാണ് സൂചന. മൂന്ന് വോട്ടർ ഐഡിയും, മൂന്ന് പാസ്പോർട്ടുകളും ഇയാൾക്കുണ്ട്. കർണ്ണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ വിലാസങ്ങളാണ് ഇതിലുള്ളത്.

മീനാക്ഷിപുരത്തെ ഉൾഗ്രാമത്തിൽ ഒളിച്ചു കഴിയുകയായിരുന്ന ഷാജഹാനെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്. പോലീസിനെ ആക്രമിച്ച് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിൽ നിന്ന് വ്യാജ പാസ്പോർട്ട്, ഉദ്യോഗാർത്ഥികളുടെ പാസ്പ്പോർട്ട്, ചെക്ക് ബുക്കുകൾ, പ്രോമിസറി നോട്ട് എന്നിവ കണ്ടെടുത്തു.

ഇൻസ്പെക്ടർ പി.ടി.ബിജോയി, എസ്.ഐമാരായ അൽബിൻ സണ്ണി, കെ.ആർ.ദേവസ്സി, സീനിയർ സി.പി.ഒമാരായ ടി.ആർ.ശ്രീജിത്ത്, നിയാസ് മീരാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

PREVIOUS

പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച മുഖ്യ ഏജൻറ് പിടിയിൽ

NEXT

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ മഹാദേവന്റെ ഉത്സവം 11 മുതൽ 20 വരെ ആഘോഷിക്കും
Related Post
September 5, 2023
പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം പ്രതി ജീവനൊടുക്കി
September 14, 2023
വൃദ്ധനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ
October 8, 2023
അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
September 16, 2023
പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved