23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,191 views 0 sec 0 Comment

പാർവതിദേവി ദർശനം വർഷത്തിൻ 12 ദിവസം മാത്രം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം 26 മുതൽ

admin - December 24, 2023

ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീ പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും.ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ പന്ത്രണ്ട് ദിവസമാണ് ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്. നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര 26 ന് വൈകീട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.ശ്രീമഹാദേവനും ശ്രീപാർവതി ദേവിക്കും ചാർത്തുവാനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും പ്രത്യേകം അലങ്കരിച്ച രഥത്തിൽ താലം, പൂക്കാവടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രി 8 ന് തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ തിരുവാഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തിയശേഷം ആചാരപൂർവ്വം ശ്രീപാർവതി ദേവിയുടെ നടതുറക്കും.

ക്ഷേത്ര ഊരാൺമക്കാരായ അകവൂർ, വെടിയൂർ, വെൺമണിമനകളിലെ പ്രതിനിധികളും, സമുദായ തിരുമേനിയും, ദേവിയുടെ തോഴി സങ്കൽപ്പമായ പുഷ്പിണിയും, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ചടങ്ങിന് സാക്ഷിയാകും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 4 മുതൽ ഉച്ചക്ക് 1.30 വരെയും, ഉച്ചക്ക് 2 മുതൽ രാത്രി 9 വരെയും ദർശനം സാധ്യമാകും. ക്ഷേത്രത്തിൽ തിങ്കളാഴ്ച പാരമ്പര്യ രീതിയിൽ തയ്യാറാക്കുന്ന എട്ടങ്ങാടി നിവേദ്യം ഉണ്ടാകും. ചേന, ചേമ്പ്, ചെറുകിഴങ്ങ്, കാച്ചിൽ,കൂർക്ക, ഏത്തപ്പഴം എന്നിവ തീ കനലിൽ ചുട്ടെടുത്ത് വൻപയർ, മുതിര, എള്ള്, ശർക്കര എന്നിവ ചേർത്താണ് എട്ടങ്ങാടി നിവേദിക്കുന്നത്. വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് സ്ത്രീകൾ എട്ടങ്ങാടി തയ്യാറാക്കുന്നത്.

നടതുറപ്പ് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി ക്ഷേത്രവും പരിസരവും ഭക്തരെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പു മേധാവികളും ക്ഷേത്രത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.പോലീസ് സേനക്ക് പുറമെ സ്വകാര്യ സെക്യുരിറ്റി ജീവനക്കാരും വളണ്ടിയർമാരും കർമ്മനിരതരായി ഇരുപത്തിനാല്‌മണിക്കൂറും ക്ഷേത്ര പരിസരത്ത് സേവനത്തിന് ഉണ്ടാകും.കെ എസ് ആർ ടി സി വിവിധ ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് സർവീസുകൾ നടത്തുന്നതാണ്.തിരക്കൊഴിവാക്കാൻ വെർച്വൽ ക്യു ബുക്കിംഗ് ഏർപ്പടുത്തിയിട്ടുണ്ട്. ജനുവരി 6 ന് രാത്രി 8 നാണ് നടതുറപ്പ് മഹോത്സവം സമാപിക്കുന്നത്.

PREVIOUS

നക്ഷത്ര തടാകം മെഗാ കാർണിവൽ; കൂറ്റൻ പാപ്പാഞ്ഞി നിലം പതിച്ചു

NEXT

ടൂറിന് പോവാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
Related Post
March 31, 2024
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; പ്രതിയെ പൊലീസ് പിടികൂടി
January 20, 2024
ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസ്: 15 പ്രതികളും കുറ്റക്കാരെന്ന് കോടതി
October 9, 2024
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
November 6, 2023
കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved