മലയാറ്റൂർ: മലയാറ്റൂർ മണപ്പാട്ടുചിറയ്ക്കു സമീപം നടക്കുന്ന നക്ഷത്ര തടാകം മെഗാ കാർണിവലിന്റെ ഭാഗമായി ഉയർത്തിയ കൂറ്റൻ പാപ്പാഞ്ഞി നിലം പതിച്ചു. ഇന്നലെ രാത്രിയാണ് പാപ്പാഞ്ഞിയെ ഉയർത്തിയത്, ഞായറാഴ്ച്ച രാവിലെയാണ് പാപ്പാഞ്ഞി നിലം പതിച്ചത്. കേടുപാടുകൾ മാറ്റി ഇന്ന് തന്നെ പപ്പാഞ്ഞിയെ പൂർവ്വസ്ഥിതിയിലാക്കും. 25 മുതൽ 31 വരെയാണ് മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാ കാർണിവൽ നടക്കുന്നത്. 60 അടിയാണ് പാപ്പാഞ്ഞിയുടെ ഉയരം. ഇരുമ്പുകമ്പികൾ കൊണ്ടുള്ള അടിസ്ഥാന രൂപത്തിൽ കവുങ്ങ് പാളികളും പുല്ലും വയ്‌ക്കോലും ചുള്ളിക്കമ്പുകളും നിറച്ചാണ് പാപ്പാഞ്ഞിയെ തീർത്തത്. 31ന് രാത്രി കൃത്യം 12ന് പാപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കി പുതുവർഷത്തെ വരവേൽക്കും. റിമോട്ട് കൺട്രോൾ ഉപയോഗിച്ചായിരിക്കും സ്‌ഫോടക വസ്തു കത്തിക്കുന്നത്. മൈതാനത്ത് രാത്രി 11.30ന് ആരംഭിക്കുന്ന ഡിജെ സംഗീതം 12.30 വരെ തുടരും.അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ് കോർട്ടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കാർണിവലിന്റെ ഭാഗമായി ഉണ്ട്.
Comments are closed.