കാലടി: പുതുവർഷത്തെ വരവേൽക്കുവാൻ മലയാറ്റൂർ മലയടിവാരത്ത് നക്ഷത്ര തടാകം മെഗാ കാർണിവെൽ ഒരുങ്ങുന്നു.25 മുതൽ 31 വരെയാണ് കാർണിവെൽ നടക്കുന്നത്. 110 ഏക്കർ വിസ്തൃതിയിൽ വെളളം നിറഞ്ഞ് കിടക്കുന്ന മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് ചുറ്റും വിവിധ വർണങ്ങളിലുളള പതിനായിരത്തിൽപരം നക്ഷത്രങ്ങൾ തൂക്കിയാണ് നക്ഷത്ര തടാകം മെഗാ കാണിവെൽ ഒരുക്കയിയിരിക്കുന്നത്. രണ്ട് നി രയായിട്ടാണ് നക്ഷത്രങ്ങൾ കെട്ടുന്നത്. കൂടാതെ തടാകത്തിന്റെ മധ്യത്തിൽ 20 അടി ഉയരത്തിൽ ഫ്‌ലോട്ടിങ് സ്റ്റാർ ഉണ്ടാകും.
ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, വാണിജ്യ വിപണന മേള, എന്നിവ ഇതിനേടനുബന്ധിച്ച് ഉണ്ട്. ദിവസവും വൈകീട്ട് വിവിധ കലാപരിപാടികളും ഉണ്ടാകും. നക്ഷത്ര തടാകത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് കൂറ്റൻ പാപ്പാഞ്ഞി. 60 അടി ഉയരത്തിലാണ് പാപ്പാഞ്ഞി നിർമിക്കുന്നത്. പുതുവർഷ പിറവിയോടനു ബന്ധിച്ച് 31 ന് രാത്രി 12 ന് ഡിജെ സംഗീതത്തിന്റെ അകംമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ കാർണിവെലിന് സമാപനമാകും.
25നു വൈകിട്ട് 6.30നു കാർണിവലിന്റെ ഉദ്ഘാടനം നടക്കും. തീം സോങ്ങിനു ശേഷം പാപ്പാഞ്ഞിയുടെ രൂപത്തിലുള്ള 500 കിലോഗ്രാം ക്രിസ്മസ് കേക്ക് മുറിക്കും. ദിവ സവും ഗ്രൗണ്ടിൽ കലാപരിപാടികൾ ഉണ്ടാകും. ഒരു ദിവസത്തെ കലാപരിപാടികളുടെ അവതരണം നാട്ടുകാർക്കു മാത്രമായി മാ റ്റിവയ്ക്കും. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തും മലയാറ്റൂർ ജനകീയ വികസന സമിതിയും ചേർന്നാണ് കാർണിവെൽ ഒരുക്കുന്നത്.
2015 ലാണ് കാർണിവെലിന് തുടക്കമായത്. 5,015 നക്ഷത്രങ്ങളാണ് അന്ന് ചിറയ്ക്ക് ചുറ്റും തെളിയിച്ചത്. വൻ ജന പങ്കാളിത്തമാണ് കാർണിവെലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുപോലും കാർണിവെൽ കാണാൻ ആളുകൾ എത്താറുണ്ട്.