
കാലടി: ശ്രീശാരദ വിദ്യാലയത്തിന്റെ മുപ്പതാമത് വാർഷിക ആഘോഷം ശനിയാഴ്ച്ച ഗായകൻ ഉണ്ണി മേനോൻ ഉദ്ഘാടനം ചെയ്യും. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് അധ്യക്ഷത വഹിക്കും. ഉണ്ണി മേനോനെയും അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസർ ഷിജോ പൗലോസിനെയും ചടങ്ങിൽ ആദരിക്കും.ക്രിസ്മസ് ആഘോഷങ്ങളും ഇതോടൊപ്പം സംഘടിക്കുമെന്ന് സ്‌ക്കൂൾ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ അറിയിച്ചു. ആഘോഷപരിപാടികൾ വൈകീട്ട് 3 ന് ആരംഭിക്കും പൊതുസമ്മേളനം 6 നും നടക്കും