
അങ്കമാലി : എം.സി റോഡിൽ അങ്കമാലിയ്ക്ക് സമീപം വേങ്ങൂരിൽ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വീട്ടമ്മ മരിച്ചു. വേങ്ങൂർ നായരങ്ങാടി അമ്പനാട്ട് വീട്ടിൽ ബാലകൃഷ്ണപിള്ളയുടെയും രാധാമണി അമ്മയുടെയും മകൾ രശ്മി ദേവി (54) ആണ് മരിച്ചത്. രാത്രി എട്ടരയോടെ വേങ്ങൂർ നായരങ്ങാടിയിലായിരുന്നു അപകടം നടന്നത്. വേങ്ങൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടത്. അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.