07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,092 views 2 sec 0 Comment

കാഞ്ഞൂർ തിരുനാൾ: എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തും. ആലോചനയോഗം ചേർന്നു

admin - December 12, 2023

കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്താൻ തീരുമാനമായി. തിരുനാളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി അൻവർ സാദത്ത് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. ജനുവരി 19, 20, 26,27 തീയതികളിലാണ് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾ നടക്കുന്നത്.

വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് തിരുനാൾ സുഗമമായി നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി. തിരുനാൾ ദിവസങ്ങളിൽ ക്രമസമാധാനച്ചുമതലക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കും. ഹോംഗാർഡ് ഉൾപ്പടെയുള്ളവരുടെ സേവനം ഇതിനായി വിനിയോഗിക്കും. പള്ളിയുടെ സമീപ പ്രദേശങ്ങളിൽ പാർക്കിങ്ങ് നിരോധിക്കുകയും കൂടുതൽ പാർക്കിങ്ങ് ഗ്രൗണ്ടുകൾ സജ്ജമാക്കുകയും ചെയ്യും. എക്സൈസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പള്ളിയോട് ചേർന്ന് കൺട്രോൾ റൂം പ്രവർത്തിക്കും. വിവിധ റേഞ്ച് ഓഫീസുകളുടെയും സ്‌ക്വാഡുകളുടെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തും.

വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്താൻ വൈദ്യുത വകുപ്പിന് നിർദേശം നൽകി. തിരുനാൾ ദിനങ്ങളിൽ പള്ളിയിലേക്കെത്തുന്നതിനാവശ്യമായ കെ.എസ്.ആർ.ടി.സി ബസുകൾ ആലുവ, അങ്കമാലി, പെരുമ്പാവൂർ ഡിപ്പോകളിൽ നിന്ന് ഏർപ്പെടുത്തും. സ്വകാര്യ ബസുകൾക്ക് താത്കാലിക പെർമിറ്റും നൽകും.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. കുടിവെള്ളം പരിശോധിക്കുന്നതിനായി മൊബൈൽ ലാബും പ്രവർത്തിക്കും. ഭക്ഷ്യ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയായി ഗതാഗതം സുഗമമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. തിരുനാൾ ദിവസങ്ങളിൽ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പാക്കും.

പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും തിരുനാൾ നടത്തുന്നത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമീപത്തെ കടകളിൽ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. അജൈവ- ജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തും.

ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ,പെരുമ്പാവൂർ എ.എസ്.പി ജുവനാപ്പുടി മഹേഷ്, എ.എസ്.പി ബിജുമോൻ, പള്ളി വികാരി ഫാ. ജോസഫ് കണിയാം പറമ്പിൽ, തിരുനാൾ ജനറൽ കൺവീനർ, ജോയി ഇടശേരി, ജോയിന്റ് കൺവീനർ സുനിൽ കൂട്ടുങ്ങൽ, സെക്രട്ടറി ജോണി വല്ലൂരാൻ, ജോയിന്റ് സെക്രട്ടറി ആന്റു കോട്ടക്കൽ, ട്രഷറർ ഡേവിസ് മഞളി, കൈക്കാരൻമാരായ ഡേവീസ് അയ്‌നാടൻ, ബാബു അവൂക്കാരൻ, ആലുവ തഹസിൽദാർ സുനിൽ മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

PREVIOUS

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ഒരുക്കങ്ങൾ വിലയിരുത്തി

NEXT

മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണ്ണ മോതിരം ഉടമയ്ക്ക് നൽകി മാതൃകയായി ഹരിത കർമ്മ സേന
Related Post
March 26, 2024
വിശുദ്ധ വാരം: മലയാറ്റൂരിൽ തീർഥാടകരുടെ തിരക്കേറി; 24 മണിക്കൂറും മല കയറാൻ സൗകര്യം
April 2, 2024
പതഞ്ജലി കേസില്‍ കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്
August 15, 2023
അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു
April 8, 2024
പാനൂർ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved