കാലടി:മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് സംസ്‌കൃത സർവകലാശാലയിൽ നിന്നും കൊൽക്കത്തയിലേക്ക് പഠനയാത്ര പോയ വിദ്യാർത്ഥിളും അധ്യാപകരും കൊൽക്കത്തയിൽ കുടുങ്ങി. എംഎസ്ഡബ്‌ളിയു വിദ്യാർത്ഥികളും അധ്യാപകരുമാണ് കുടുങ്ങിയത്. കാലടി, തുറവൂർ സെന്ററുകളിലെ 60 വിദ്യാർത്ഥികളും 6 അധ്യാപകരുമാണ് പഠനയാത്രയ്ക്ക് പോയത്.
ശനിയാഴ്ച്ച കൊൽക്കത്തയിൽ നിന്നും മടങ്ങാൻ ഇരിക്കെഴാണ് ട്രെയിനുകൾ റദ്ദാക്കിയത്. വിദ്യാർത്ഥികളും, അധ്യാപകരും രണ്ട് കോൺവെന്റുകളിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇവരെ തിരിച്ചുകൊണ്ടുവരാനുളള ശ്രമത്തിലാണ് സർവകലാശാല. സർവകലാശാല വൈസ്ചാൻസിലർ ബംഗാൾ ഗവർണുമായി ബന്ധപ്പെട്ടിണ്ട്. തിങ്കളാഴ്ച്ച ഇവർക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.