
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. കിണറ്റില്‍ വീണ പുലിയെ വലയ്ക്കുള്ളിലാക്കി മുകളിലേക്ക് ഉയര്‍ത്തി. പകുതി ദൂരം ഉയര്‍ത്തിയശേഷമാണ് മയക്കുവെടിവച്ച് പുറത്തെത്തിച്ചത്. പുലിയുമായി വനംവകുപ്പ് സംഘം വയനാട്ടിലേക്ക് പോകാനാണ് സാധ്യത. പുറത്തെത്തിച്ച പുലിയെ വൈദ്യപരിശോധനക്കായി കണ്ണവത്തേയ്ക്ക് മാറ്റി. പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാവും കാട്ടിലേക്ക് വിടണമോ എന്നു തീരുമാനിക്കുക. രാവിലെ പത്തു മണിയോടെയാണ് പെരിങ്ങത്തൂർ അണിയാരം സ്വദേശി സുനിയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലെ കിണറ്റിൽ പുലിയെ കാണുന്നത്.